x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

15 വ​ര്‍​ഷ​മാ​യി​ട്ടും ല​ക്ഷ്യം കാ​ണാ​തെ പ​ട്ട​ണ ച​ത്വ​രം

വെബ് ഡെസ്ക്
Published: July 14, 2026 10:46 PM IST | Updated: July 14, 2026 10:46 PM IST

ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ പ​ട്ട​ണ ച​ത്വ​ര​ത്തി​ലെ ത​ക​ർ​ന്ന നി​ർ​മി​തി​ക​ൾ.

ആ​ല​പ്പു​ഴ: 15 വ​ര്‍​ഷ​മാ​യി​ട്ടും ല​ക്ഷ്യം പൂ​ര്‍​ത്തി​യാ​കാ​തെ മ​ലി​ന​മാ​യി ആ​ല​പ്പു​ഴ പ​ട്ട​ണ ച​ത്വ​രം. സ​മീ​പ​ത്തു​ള്ള ജി​ല്ലാക്കോ​ട​തി പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​മു​റ​യ്ക്ക് ച​ത്വ​ര​വും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ച​ത്വ​രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു ന​ല്കി​യ ശേ​ഷം ഒ​രു ത​ര​ത്തി​ലു​മു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി​യി​ട്ടി​ല്ല. ച​ത്വ​ര​ത്തി​നു ചു​റ്റു​മാ​യി ജോ​ഗിം​ഗ് ട്രാ​ക്ക്, റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ് റി​ങ്ക്, ഇ​രി​ക്കാ​ന്‍ ബെ​ഞ്ചു​ക​ള്‍ തു​ട​ങ്ങി അ​ധി​ക​ച്ചെ​ല​വി​ല്ലാ​തെ നി​ര്‍​മി​ക്കാ​വു​ന്ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും നി​ർ​മാ​ണ സ​മ​യ​ത്ത് പ​രി​ഗ​ണി​ച്ചി​ല്ല.
വ​ര്‍​ക്‌ഷോ​പ്പും പേ ​പാ​ര്‍​ക്കിം​ഗും മ​റ്റും ന​ട​ത്താ​ന്‍ സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍​ക്കു വാ​ട​ക​യ്ക്കു ന​ല്കി, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു കെ​ട്ടി​യ​ട​യ്ക്കു​ക​യാ​ണ് ആ​ദ്യ​കാ​ല​ത്ത് മു​നി​സി​പ്പാ​ലി​റ്റി ചെ​യ്ത​ത്.

പ​ട്ട​ണ​ഹൃ​ദ​യ​ത്തി​ലു​ള്ള ച​ത്വ​ര പ്ര​ദേ​ശ​മാ​കെ കാ​ടും​പ​ട​ലും പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. തെ​രു​വുനാ​യ്ക്ക​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും വി​ഹാ​ര​കേ​ന്ദ്രം. ഗാ​ല​റി​യു​ടെ വ​ശ​ങ്ങ​ളും മ​റ്റും എ​ലി കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ അ​തെ​ല്ലാം പെ​ട്ടെ​ന്നു ഇ​ടി​ഞ്ഞു​പൊ​ളി​യാ​ന്‍ സാ​ധ്യ​ത ഉ​ണ്ട്. നി​ര്‍​മി​തി​ക​ളു​ടെ​യും സ​മീ​പ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ഭി​ത്തി​ക​ള്‍ പൊ​ട്ടി​യും പൊ​ളി​ഞ്ഞും മ​ര​ങ്ങ​ള്‍ വ​ള​ര്‍​ന്നും തു​ട​ക്കം മു​ത​ൽ വൃ​ത്തി​കേ​ടാ​യി നി​ല്ക്കു​ന്നു.
തു​ട​ക്ക​ത്തി​ല്‍ വെ​ട്ടി​മാ​റ്റി​യ മ​ര​ങ്ങ​ളു​ടെ കു​റ്റി​ക​ള്‍ ഇ​പ്പോ​ഴും നി​ല​നി​ൽക്കു​ന്നു​ണ്ട്. കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​ത്തെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ള്‍ പൊ​ട്ടി​യും പൊ​ളി​ഞ്ഞും അ​വി​ടവി​ടെ കി​ട​ക്കു​ന്നു. ആ​വ​ര്‍​ത്തി​ച്ചു​ള്ള ആ​വ​ശ്യ​ത്തെ​ത്തു​ട​ര്‍​ന്നു സ്ഥാ​പി​ച്ച ലൈ​റ്റു​ക​ള്‍ പ്ര​കാ​ശി​ക്കാ​ത്ത​തി​നാ​ല്‍ രാ​ത്രി​യാ​യാ​ല്‍ അ​ന്ധ​കാ​രം നി​റ​യു​ന്നു. അ​നാ​ശ്യാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ താ​വ​ള​മാ​യി ഇ​വി​ടം മാ​റി. ച​ത്വ​ര​ത്തി​ന്‍റെ തെ​ക്ക് അ​തി​രാ​യു​ള്ള മു​നി​സി​പ്പ​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ പു​റ​കു​ഭാ​ഗ​ത്തു​ള്ള മ​ലി​ന​ജ​ല കു​ഴ​ലു​ക​ളും ടാ​ങ്കു​ക​ളും ദു​ർ​ഗ​ന്ധ​ത്തോ​ടെ ചോ​ര്‍​ന്നൊ​ലി​ക്കു​ക​യാ​ണ്.

ജി​ല്ലാക്കോ​ട​തി പാ​ലം പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ച​ത്വ​ര​ത്തി​നു​ള്ളി​ലൂ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി താ​ത്കാ​ലി​ക വ​ഴി തു​റ​ന്നു. എ​ന്നാ​ൽ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും മാ​സ​ങ്ങ​ളാ​യി ഒ​രു​ക്കി​യി​ല്ല. അ​പ​ക​ട​ക​ര​ങ്ങ​ളാ​യ ക​ല്ലും ക​ട്ട​യും തൂ​ണും കേ​ബി​ളും പോ​ലും നീ​ക്കം​ ചെ​യ്തി​ല്ല. അ​തി​ലൂ​ടെ നി​രോ​ധ​നം മ​റി​ക​ട​ന്ന് ഭാ​ര​വാ​ഹ​ന​ങ്ങ​ളും അ​ല​ക്ഷ്യ​മാ​യി ഓ​ടി​ക്കു​ന്നു. തി​ര​ക്കാ​യ​ത്തോ​ടെ ച​ത്വ​ര​ല​ക്ഷ്യ​വും ഇ​ല്ലാ​താ​യി. നി​ല​വി​ൽ മ​റ്റു പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വ​ൻ കു​ഴി​ക​ൾ ക​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ച്ച​യി​ലാ​യ കെ​ട്ടി​ട​ത്തി​ൽനി​ന്ന് മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി​യും മാ​റ്റി. ച​ത്വ​രം നി​ല​വി​ൽ മാ​ലി​ന്യശേ​ഖ​ര​ണ കേ​ന്ദ്ര​മാ​ക്കി​യ​തോ​ടെ മാ​ലി​ന്യ മ​ല​ക​ളാ​യി. ആ​രും വ​രാ​തെ​യു​മാ​യി.

ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ആ​രം​ഭം

ടൂ​റി​സം വ​കു​പ്പ് നി​ര്‍​മി​ച്ച ആ​ല​പ്പു​ഴ പ​ട്ട​ണ ച​ത്വ​രം (ആ​ല​പ്പു​ഴ ടൗ​ണ്‍ സ്‌​ക്വ​യ​ര്‍) 2011 സെ​പ്റ്റം​ബ​ര്‍ എ​ട്ടി​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മേ​ഴ്‌​സി ഡ​യാ​ന മാ​സി​ഡോ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​യി​രു​ന്ന കാ​ല​ത്താ​യി​രു​ന്നു അ​ത്. ഓ​പ്പ​ണ്‍ എ​യ​ര്‍ തിയ​റ്റ​ര്‍ അ​ട​ക്കം വി​വി​ധ സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യു​ള്ള പ​ല കെ​ട്ടി​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​വ​യെ​ല്ലാം വ​ള​രെ ചു​രു​ക്കം പ​രി​പാ​ടി​ക​ള്‍​ക്കേ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ളു.

പി​ന്നീ​ട് അ​തി​ലെ​യൊ​രു കെ​ട്ടി​ടം കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി ആ​ര്‍​ട്ട് ഗാ​ല​റി​ക്കാ​യി ന​ല്കി​യ​തു മാ​ത്രം ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. കൂ​ടാ​തെ യു​വാ​ക്ക​ള്‍ ക്രി​ക്ക​റ്റും ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റണും മ​റ്റും ക​ളി​ച്ചി​രു​ന്നു. നി​ല​വി​ൽ എ​ഡി​ബി​എ ബാ​സ്ക​റ്റ്ബോ​ൾ ഓ​പ്പ​ൺ സ്റ്റേ​ഡി​യം പ്ര​വ​ർ​ത്തി​ക്കു​ന്നു. നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. ച​ത്വ​രം പു​ന​ർ​നി​ർ​മി​ക്കു​മ്പോ​ൾ ബാ​സ്ക​റ്റ്ബോ​ൾ, ഫ്ല​ഡ്‌ലിറ്റ് ഇ​ൻ​ഡോ​ർ സ്റ്റേഡി​യ​മാ​ക്കി മാ​റ്റി കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് കാ​യി​ക​പ്രേ​മി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു.


ക​യ​ര്‍ ഫാ​ക്ട​റി പി​ന്നീ​ട് മു​നി​സി​പ്പ​ല്‍ മൈ​താ​നം

പി​യേ​ഴ്‌​സ്‌​ലെ​സ്‌​ലി ക​യ​ര്‍ ഫാ​ക്ട​റി പൊ​ളി​ച്ചു നീ​ക്കി​യ​പ്പോ​ള്‍ അ​തി​രു​ന്ന സ്ഥ​ലം പി​ന്നീ​ട് മു​നി​സി​പ്പ​ല്‍ മൈ​താ​ന​മാ​യി അ​റി​യ​പ്പെ​ട്ടു. അ​വി​ടെ മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ള്‍ നി​ര്‍​മി​ക്കാ​നാ​യി​രു​ന്നു അ​ക്കാ​ല​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ താ​ത്പ​ര്യം.

അ​തി​നാ​യി സ്ഥാ​പി​ച്ച ത​റ​ക്ക​ല്ല് മൈ​താ​ന​ത്തി​നു ന​ടു​വി​ലു​ണ്ടാ​യി​രു​ന്നു. പ​ട്ട​ണ​വാ​സി​ക​ള്‍​ക്കു വി​ശ്ര​മി​ക്കാ​നും സ്വ​റ​പ​റ​യാ​നു​മു​ള്ള ഇ​ട​മാ​യി മൈ​താ​നം കി​ട​ക്കു​മ്പോ​ള്‍, വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളു​ടെ​യും ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ല്‍ സ​ര്‍​ക്ക​സു​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​ന​ങ്ങ​ളു​ടെ​യും സ്ഥി​ര​വേ​ദി​യു​മാ​യി​രു​ന്നു. അ​ങ്ങ​നെ കി​ട​ന്നി​രു​ന്ന മൈ​താ​ന​ത്താ​ണ് ഒ​ന്ന​ര പ​തി​റ്റാ​ണ്ടു മു​ന്‍​പ് പ​ട്ട​ണ ച​ത്വ​ര​ത്തി​നു രൂ​പം ന​ല്കി​യ​ത്.

Tags : Local News Nattuvishesham Town Square Project Unfulfilled

Recent News

Corehub Up