x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം


Published: June 23, 2026 06:37 AM IST | Updated: June 23, 2026 06:37 AM IST

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ആ​ലു​വ പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​ൻ മു​ത​ൽ ദേ​ശം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ മ​ണി​ക്കൂ​റു​ക​ൾ കു​ടു​ങ്ങി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം, മം​ഗ​ല​പ്പു​ഴ പാ​ലം എ​ന്നി​വ ക​ട​ക്കാ​ൻ ആം​ബു​ല​ൻ​സു​ക​ൾ പോ​ലും ഏ​റെ ക​ഷ്ട​പ്പെ​ട്ടു.
ദേ​ശീ​യ​പാ​ത​യി​ൽ നി​ര​ന്ത​രം അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് മൂ​ലം നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടേ​ത​ട​ക്കം യാ​ത്ര​മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. എ​ല​വേ​റ്റ​ഡ് ഹൈ​വേ, സ​മാ​ന്ത​ര​മാ​യി മൂ​ന്നാം പാ​ലം എ​ന്നീ ആ​ശ​യ​ങ്ങ​ൾ പ​ല​വ​ട്ടം ഉ​യ​ർ​ന്നു​വ​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​പ്പി​ലാ​യി​ല്ല.

ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം

ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി പു​തി​യ പാ​ല​മോ, അ​ല്ലെ​ങ്കി​ൽ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യോ നി​ർ​മി​ക്കു​ന്ന​തി​ന് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി തു​ക ബ​ജ​റ്റി​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


രോ​ഗി​ക​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും ആ​ലു​വ​ക​ട​ന്നു പോ​കേ​ണ്ട​വ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു​വെ​ന്നും ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ക്കു​ക​യോ, പു​ളി​ഞ്ചോ​ടു ക​വ​ല മു​ത​ൽ എ​യ​ർ​പോ​ർ​ട്ട് വ​രെ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യോ നി​ർ​മി​ക്ക​ണ​മെ​ന്നും, എം ​എ​ൽ എ ​ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര​വുമാ​യി ച​ർ​ച്ച

നി​ല​വി​ൽ സ​ർ​ക്കാ​രി​ന്‍റെ​യോ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യോ പ​രി​ഗ​ണ​യി​ൽ ഈ ​വി​ഷ​യം ഇ​ല്ലെ​ന്നും, എ​ന്നാ​ൽ ജൂ​ലൈ ഏ​ഴി​ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും സ​ബ്മി​ഷ​ന് മ​റു​പ​ടി​യാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ സ​ഭ​യി​ൽ പ​റ​ഞ്ഞു.

Tags : nattu vishesham Traffic jam highway

Recent News

Corehub Up