x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടിമാലിയിൽ ട്രാ​ഫി​ക് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ


Published: June 23, 2026 10:52 PM IST | Updated: June 23, 2026 10:52 PM IST

അ​ടി​മാ​ലി: ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​തെ​വ​രു​ന്ന​താ​ണ് കാ​ര​ണം. ഇ​തോ​ടെ അ​ടി​മാ​ലി സെ​ന്‍റ​ർ ജം​ഗ്ഷ​നി​ലെ പോ​യി​ന്‍റ് ഡ്യൂ​ട്ടി​ക്ക​പ്പു​റം അ​ടി​മാ​ലി ട്രാ​ഫി​ക് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​റ്റു മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​കു​ന്നി​ല്ല.

മു​മ്പ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​യി​രി​ക്കു​മ്പോ​ഴാ​ണ് 43 പോ​ലീ​സു​കാ​രു​മാ​യി അ​ടി​മാ​ലി​യി​ൽ ട്രാ​ഫി​ക് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നെ​ങ്കി​ലും മാ​റി​വ​ന്ന സ​ർ​ക്കാ​ർ ഈ ​യൂ​ണി​റ്റി​നോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന കാ​ട്ടി. ഇ​തോ​ടെ പ​ര​മാ​വ​ധി അം​ഗ​ബ​ലം 24 ആ​യി ചു​രു​ക്കി. 24 പോ​സ്റ്റു​ക​ൾ ഉ​ള്ള യൂ​ണി​റ്റി​ൽ ഇ​പ്പോ​ൾ 12 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

സ്പെ​ഷ​ൽ ഡ്യൂ​ട്ടി​യും മെ​ഡി​ക്ക​ൽ ലീ​വു​ക​ളും ക​ഴി​യു​മ്പോ​ൾ പ​ര​മാ​വ​ധി ആ​റു പേ​രി​ലേ​ക്കു യൂ​ണി​റ്റ് ചു​രു​ങ്ങും. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ ഒ​ന്നാ​ണ് അ​ടി​മാ​ലി.

ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നോ ക​ഴി​യു​ന്നി​ല്ല. ട്രാ​ഫി​ക് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ​യു ആ​വ​ശ്യം.

Tags : swing Nattuvishesham District news

Recent News

Corehub Up