ഡിസാസ്റ്റർ മാനേജ്മെന്റ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടി ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്യുന്നു.
കൂരാച്ചുണ്ട്: അതിവേഗ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച ഡിസാസ്റ്റർ മാനേജ്മെന്റ് ഫോഴ്സ് അംഗങ്ങൾക്കുള്ള രണ്ടാംഘട്ട പരിശീലനം കരിയാത്തുംപാറയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ഫാത്തിമ ഷാനവാസ് അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺമാരായ പുഷ്പ, ഷൈനി അശോക്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. കെ. ബാബു, വത്സല കോടിയാറമ്പത്ത്, കെ. ഷൈജു,
അരുൺ ജോസ്, കോട്ടൂർ പഞ്ചായത്തംഗം വിജിന കച്ചേരിപ്പറമ്പിൽ, സെക്രട്ടറി ജോബി സാലസ്, കോഓർഡിനേറ്റർ ഷാജി തച്ചയിൽ, കെ.കെ. ബാബു, പി.കെ ദിനേശൻ , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ സത്യൻ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode