x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീതി കൂട്ടിയപ്പോൾ ട്രാൻസ്ഫോർമർ നടുറോഡിൽ

വെബ് ഡെസ്ക്
Published: August 24, 2026 02:10 AM IST | Updated: August 24, 2026 02:10 AM IST

കീഴ്മാട് അന്പലച്ചിറയ്ക്ക് സമീപം റോഡിന് വീതി കൂട്ടിയപ്പോൾ ട്രാ​ൻ​സ്ഫോ​ർ​മ​ർ റോഡിനുള്ളിലായ നിലയിൽ.

ആ​ലു​വ: കീ​ഴ്‌​മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ന​മ്പ​ർ 12-ൽ ​അ​മ്പ​ല​ച്ചി​റ​യ്ക്ക് സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ട സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നെ​ന്ന് പ​രാ​തി. വ​ലി​യ വ​ള​വും ഇ​റ​ക്ക​വും ഉ​ള്ള പ്ര​ദേ​ശ​ത്താ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥി​തി ചെ​യ്യു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിന്‍റെ നേതൃത്വത്തിൽ ആ ​പ്ര​ദേ​ശ​ത്ത് റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​ക്കു​ന്ന​തോ​ടെ ട്രാ​ൻ​സ്ഫോ​ർ​മ​ർ റോ​ഡി​ലേ​ക്ക് ക​യ​റി വ​രു​മെ​ന്ന​തി​നാ​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ പ്ര​ശ്നം സൃ​ഷ്ടി​ക്കും.

ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ലു​വ കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് ബി​ജെ​പി കീ​ഴ്മാ​ട് ഈ​സ്റ്റ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​രാ​തി ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up