x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി വോ​ൾ​വോ ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ച്ച് ഗ​താ​ഗ​തമ​ന്ത്രി

വെബ് ഡെസ്ക്
Published: July 24, 2026 10:54 PM IST | Updated: July 24, 2026 10:54 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽനി​ന്ന് ബംഗളൂരുവിലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഗ​താ​ഗ​തമ​ന്ത്രി സി.​പി. ജോ​ൺ ആ​ല​പ്പു​ഴ​യി​ൽനി​ന്ന് ബംഗളൂരുവിലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി വോ​ൾ​വോ ബ​സ് സ​ർ​വീ​സ് അ​നു​വ​ദി​ച്ചു.

നേ​ര​ത്തെ ഇ​തേ റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ട​യ്ക്ക് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഓ​ണ​ത്തി​ന് മു​മ്പാ​യി സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യും എ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​കു​തി ഇ​ള​വ് സം​ബ​ന്ധി​ച്ച് അ​ന്തി​മ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി സി​പി ജോ​ൺ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ അ​റി​യി​ച്ചു.

സ​ർ​വീ​സ് ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ ബ​സ് നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ക്ക​ലു​ണ്ട്. നി​കു​തി ഇ​ള​വ് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് ഫ​യ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് എം​ഡി​യും അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Volvo bus

Recent News

Corehub Up