ഗ്രൂപ്പ് ഡാൻസ് മത്സരത്തിൽ കാറ്റഗറി രണ്ടിൽ ഒന്നാം സ്ഥാനത്തിന് അർഹരായ ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂൾ ടീം.
കൊല്ലം: ജില്ലയിലെ വിവിധ സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ തിരുവിതാംകൂർ സഹോദയ മൂന്നു ദിവസങ്ങളിലായി നടത്തിയ കലാ മത്സരങ്ങളിൽ ചെങ്ങമനാട് ബിആർഎം സെൻട്രൽ സ്കൂൾ 1419 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി. ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ലിക് സ്കൂൾ 1390പോയിന്റോടെ രണ്ടാം സ്ഥാനവും ചാത്തന്നൂർ സൈലോർ ശ്രീനികേതൻ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും (825 പോയിന്റ്) കരസ്ഥമാക്കി.
ഒന്നാംഘട്ടം ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിലും രണ്ടാം ഘട്ടം ബിആർഎം സെൻട്രൽ സ്കൂളിലും മത്സരം നടന്നു. കാറ്റഗറി ഒന്നിലും നാലിലും ഉളിയക്കോവിൽ സെന്റ് മേരീസ് ഒന്നാം സ്ഥാനം നേടി.
ഗ്രൂപ്പ് ഇനങ്ങളിൽ ബാൻഡ്, തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, മാർഗംകളി എന്നിവയിലും കാറ്റഗറി ഒന്നിൽ ഡിജിറ്റൽ പെയിന്റിംഗ്, വാട്ടർകളറിംഗ്, പെൻസിൽ ഡ്രോയിംഗ്, പ്രസംഗം, ഫോക്ഡാൻസ്, ഇംഗ്ലീഷ് റെസിറ്റേഷൻ, മലയാളം റെസിറ്റേഷൻ, കാറ്റഗറി രണ്ടിൽ ഡിജിറ്റൽ പെയിന്റിംഗ്, റെസിറ്റേഷൻ ഇംഗ്ലീഷ്, കാറ്റഗറി മൂന്നിൽ പവർപോയിന്റ്, ഗാനരചന, കഥാ രചന, ഉപന്യാസം ഗിത്താർ, മിമിക്രി, റെസിറ്റേഷൻ, എന്നിവയിലും കാറ്റഗറി നാലിൽ ഡിജിറ്റൽ പെയിന്റിംഗ്, കൊളാഷ്, ഗാനരചന (ഇംഗ്ലീഷ്, മലയാളം), ഉപന്യാസം( ഹിന്ദി, മലയാളം ), സ്റ്റേജ് അവതരണം, ഗിത്താർ, മിമിക്രി മോ ണോ ആക്ട്,ലളിതഗാനം, കർണാടിക് സോംഗ്, റെസിറ്റേഷൻ (ഹിന്ദി, ഇംഗ്ലീഷ്, മലയാളം )എന്നിവയിലും സെന്റ് മേരീസ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് സമ്മാനങ്ങളും നൽകി. ബിആർഎം പ്രിൻസിപ്പൽ ബാലഗോപാൽ, സെന്റ് മേരീസ് സ്കൂൾ ചെയർമാൻ ഡി. പൊന്നച്ചൻ, വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി.
Tags :