x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​ക്ക് മു​ക​ളി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്


Published: July 6, 2026 06:01 AM IST | Updated: July 6, 2026 06:01 AM IST

നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ മ​രം പൊ​ട്ടി വീ​ണ് ലോ​റി​യു​ടെ കാ​ബി​ന്‍ ത​ക​ര്‍​ന്ന​പ്പോ​ൾ.

എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് മു​ക​ളി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണു, ഡ്രൈ​വ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. പോ​ത്തു​ക​ല്‍ എ​രു​മ​മു​ണ്ട സ്വ​ദേ​ശി സോ​മി സെ​ബാ​സ്റ്റി​യ​ന്‍ (56) ആ​ണ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ള്‍ വ​ഴി​ക്ക​ട​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഞാ​യ​റാ​ഴ്ച രാ​വി​ലെ നാ​ടു​കാ​ണി ചു​ര​ത്തി​ല്‍ സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ലാ​യി​രു​ന്നു അ​പ​ക​ടം .

ട​യ​ര്‍ പ​ഞ്ച​റാ​യ​തി​നെ തു​ട​ര്‍​ന്ന് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് വ​ന്‍ മ​രം പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. മ​രം വീ​ണ് ലോ​റി​യു​ടെ കാ​ബി​ന്‍ ത​ക​ര്‍​ന്നാ​ണ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്.

ബം​ഗ​ളു​രു​വി​ല്‍ നി​ന്ന് പ്ലൈ​വു​ഡ് ലോ​ഡു​മാ​യി പാ​ല​ക്കാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി. സ്ഥ​ല​ത്തെ​ത്തി​യ നെ​ല്ലി​ക്കു​ത്ത് സ്‌​റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രും വ​ഴി​ക്ക​ട​വ് സ്‌​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​രം വെ​ട്ടി​മാ​റ്റി.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up