x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​ക്കിം​ഗ് ത്രി​ൽ

വെബ് ഡെസ്ക്
Published: August 7, 2026 01:07 AM IST | Updated: August 7, 2026 01:07 AM IST

കോ​ത​മം​ഗ​ലം മ​ൺ​സൂ​ൺ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ത​ട്ടേ​ക്കാ​ട് സ​ലിം അ​ലി പ​ക്ഷി​സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച ട്രെ​ക്കിം​ഗ് ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മ​ൺ​സൂ​ൺ മാ​ജി​ക്കി​ന്‍റെ ഭാ​ഗ​മാ​യി ത​ട്ടേ​ക്കാ​ട് സ​ലിം അ​ലി പ​ക്ഷി​സ​ങ്കേ​ത​ത്തി​ൽ നി​ന്ന് പു​ല്ലാ​ശേ​രി​ക്കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് സം​ഘ​ടി​പ്പി​ച്ച ട്രെ​ക്കിം​ഗ്, സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ൾ​ക്ക് അ​വി​സ്മ​ര​ണീ​യ അ​നു​ഭ​വ​മാ​യി. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​മ്പ​തോ​ളം പ്ര​കൃ​തി സ്നേ​ഹി​ക​ളും ട്രെ​ക്കിം​ഗ് പ്രേ​മി​ക​ളും പ​ങ്കെ​ടു​ത്തു. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ ട്രെ​ക്കിം​ഗ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ഇ​ന്ന​ലെ രാ​വി​ലെ ത​ട്ടേ​ക്കാ​ട് സ​ലിം അ​ലി പ​ക്ഷി​സ​ങ്കേ​ത​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പു​ല്ലാ​ശേ​രി​ക്കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ എ​ത്തി .
കൂ​റ്റ​ൻ ക​മ്പ​ക​മ​ര​ങ്ങ​ളു​ടെ​യും ഈ​ട്ടി​ച്ചോ​ല​ക​ളും ഇ​ട​തൂ​ർ​ന്ന വ​ന​പാ​ത​യി​ലൂ​ടെ​യാ​യി​രു​ന്നു ട്രെ​ക്കിം​ഗ്. മ​ഴ​ക്കാ​ല​ത്ത് അ​ത്യ​ന്തം മ​നോ​ഹ​ര​മാ​യി ഒ​ഴു​കു​ന്ന പു​ല്ലാ​ശേ​രി​ക്കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ പ്ര​കൃ​തി ഭം​ഗി യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ വി​സ്മ​യി​പ്പി​ച്ചു. വ​ന​ത്തി​ന്‍റെ നി​ശ​ബ്ദ​ത​യും പ​ക്ഷി​ക​ളു​ടെ സം​ഗീ​ത​വും മ​ഴ​യു​ടെ കു​ളി​രും നി​റ​ഞ്ഞ യാ​ത്ര ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് ട്രെ​ക്കിം​ഗി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.

അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ബി​നീ​ഷ്, ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ അ​ജ​ന്ത​ൻ, മ​റ്റ് വ​ന​പാ​ല​ക​രും വാ​ച്ച​ർ​മാ​രും ട്രെ​ക്കിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി. ത​ട്ടേ​ക്കാ​ട്ടെ ടൂ​റി​സ്റ്റ് ഗൈ​ഡ്മാ​രും യാ​ത്ര വി​ജ​യ​ക​ര​മാ​ക്കാ​ൻ ന​ല്ല പ​ങ്കു​വ​ഹി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ചി​ഞ്ചു ബി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം ഗോ​പി മു​ട്ട​ത്ത്, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​എ. ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ട്ര​ക്കിം​ഗി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

കോ​ത​മം​ഗ​ലം മ​ൺ​സൂ​ൺ മാ​ജി​ക്കി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ട്രെ​ക്കിം​ഗ് സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ ടൂ​റി​സ​ത്തി​നും പു​തി​യ ഊ​ർ​ജം പ​ക​രു​ന്ന​തോ​ടൊ​പ്പം, കോ​ത​മം​ഗ​ല​ത്തി​ന്‍റെ വ​ന​സൗ​ന്ദ​ര്യ​വും വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ശ്ര​ദ്ധേ​യ പ​രി​പാ​ടി​യാ​യി മാ​റി.

Tags : Nattuvishesham DistrictNews DeepikaNews Trekking

Recent News

Corehub Up