x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞ​ൾകൃ​ഷി​ വി​ള​വെ​ടു​പ്പു തു​ട​ങ്ങി


Published: April 12, 2026 06:32 AM IST | Updated: April 12, 2026 06:32 AM IST

മ​റ​യൂ​ർ: വ​ന്യ​ജീ​വിശ​ല്യം മൂ​ലം ത​രി​ശാ​യി കി​ട​ന്ന ആ​ദി​വാ​സി ഉ​ന്ന​തി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​നം വ​കു​പ്പി​ന്‍റെ വ​ന​ദ​ൻ വി​കാ​സ യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച മ​ഞ്ഞ​ൾ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട തു​ട​ങ്ങി​യ 12 ഉ​ന്ന​തി​ക​ളി​ൽ ആ​രം​ഭി​ച്ചു.

പ്ര​ഗ​തി ഇ​ന​ത്തി​ലു​ള്ള ഉ​യ​ർ​ന്ന വി​ള​വു​തരുന്ന മ​ഞ്ഞ​ൾ വി​ത്ത് ന​ട്ട 55.56 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ 45 ഏ​ക്ക​റോ​ളം ത​രി​ശു​ഭൂ​മി​യാ​യി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ളെ അ​ധി​കം ആ​ക​ർ​ഷി​ക്കാ​ത്ത മ​ഞ്ഞ​ൾ കൃ​ഷി തെ​ര​ഞ്ഞെ​ടു​ത്ത​ത് ഗോ​ത്രക്കുടി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി.

ആ​ന​മു​ടി വ​ന​വി​കാ​സ ഏ​ജ​ൻ​സി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് 41.62 ല​ക്ഷം രൂ​പ​യാ​ണ്. ഒ​രു ഏ​ക്ക​റി​ന് 75,000 രൂ​പ നി​ര​ക്കി​ലാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. വ​നം വ​കു​പ്പുത​ന്നെ വി​ത്ത് വാ​ങ്ങി ന​ൽ​കി​യ​തോ​ടൊ​പ്പം വി​ള​വെ​ടു​ത്ത മ​ഞ്ഞ​ൾ സം​ഭ​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വി​ത്തി​ന് ആ​വ​ശ്യ​മു​ള്ള ഭാ​ഗം മാ​റ്റി​വ​ച്ച ശേ​ഷം ബാ​ക്കി മ​ഞ്ഞ​ൾ മാ​ർ​ക്ക​റ്റ് വി​ല​യ്ക്ക് വാ​ങ്ങി മൂ​ല്യ​വ​ർ​ധി​ത ഉ​ത്പന്ന​ങ്ങ​ളാ​ക്കി ഇ​ക്കോ ഷോ​പ്പു​ക​ൾ വ​ഴി വി​റ്റ​ഴി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​ത് ഗോ​ത്ര​സ​മൂ​ഹ​ത്തി​ന് സ്ഥി​ര​ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന് മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ കെ.​വി. ഹ​രി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Tags : nattu vishesham Turmeric harvest begins

Recent News

Corehub Up