x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റുകി​ലോ ക​ഞ്ചാ​വു​മാ​യി കഴക്കൂട്ടത്ത് ര​ണ്ടു​പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 13, 2026 01:05 AM IST | Updated: August 13, 2026 01:05 AM IST

നൗ​ഷാ​ദ് ഖാ​ൻ മാ​ഹി​ൻ ക​ണ്ണ്

ക​ഴ​ക്കൂ​ട്ടം : ഓ​ണം പ്ര​മാ​ണി​ച്ച് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ആ​റു കി​ലോ ക​ഞ്ചാ​വ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സ​ഫ് സം​ഘം പി​ടി​കൂ​ടി.

പാ​പ്പ​നം​കോ​ട് തു​മ്പാ​നൂ​ർ പ​ന​ങ്ങോ​ട് മ​രു​തും​മൂ​ട് വീ​ട്ടി​ൽ നൗ​ഷാ​ദ് ഖാ​ൻ (49), വ​ള്ള​ക്ക​ട​വ് സു​ലൈ​മാ​ൻ സ്ട്രീ​റ്റി​ൽ പു​തു​വ​ൽ പു​ത്ത​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ മാ​ഹി​ൻ ക​ണ്ണ് (45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​കാ​കു​ളം ജി​ല്ല​യി​ൽ പ​ല​സാ എ​ന്ന സ്ഥ​ല​ത്തു​നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ലാ​സ​യി​ൽ​നി​ന്നും പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന ട്രെ​യി​നു​ക​ൾ ഡാ​ൻ​സ​ഫ് സം​ഘം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

സം​ശ​യം തോ​ന്നി​യ പ്ര​തി​ക​ൾ ട്രെ​യി​ൻ ഉ​പേ​ക്ഷി​ച്ചു ലോ​റി​യി​ലും കാ​റി​ലും മ​റ്റു​മാ​യി ക​ഞ്ചാ​വ് കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ​നി​ന്നും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ മാ​റി ക​യ​റ്റി ക​ഞ്ചാ​വ് എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചു. അ​വി​ടെ​നി​ന്നും ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഊ​ബ​ർ ടാ​ക്സി​യി​ൽ യാ​ത്ര തി​രി​ച്ച സം​ഘ​ത്തെ ക​ഴ​ക്കൂ​ട്ട​ത്തു​വ​ച്ചു ഡാ​ൻ​സ​ഫ് സം​ഘം ത​ട​യു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ തി​രി​ച്ച​റി​ഞ്ഞ സം​ഘം അ​തി​വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വേ ക​ഴ​ക്കൂ​ട്ടം മി​ഷ​ൻ ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ൽ കാ​ത്തു​നി​ന്ന മ​റ്റൊ​രു ഡാ​ൻ​സ​ഫ്‌ സം​ഘം പ്ര​തി​ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്കെ​തി​രെ നേ​ര​ത്തെ​യും മ​യ​ക്കു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ വി. ​ഗോ​പ​കു​മാ​ർ, എ​സ്ഐ മാ​രാ​യ വൈ​ശാ​ഖ്, മി​ഥു​ൻ, വി​നോ​ദ്, അ​ജേ​ഷ് എ​ന്നി​വ​രും 15 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണു പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​റ്റി പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഷെ​ഹ​ൻ​ഷാ കേ​സ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvisesham DistrictNews DeepikaNews arrest

Recent News

Corehub Up