കോതമംഗലം എംഎ എൻജിനിയറിംഗ് കോളജിൽ ആരംഭിച്ച ദ്വിദിന റീജണൽ ലീഡർഷിപ്പ് ക്യാമ്പ് കെഎസ്ഇബി മൂലമറ്റം ജനറേഷൻ വിഭാഗം ചീഫ് എൻജിനിയർ ജി. അനിൽകുമാർ ഉദ്ഘാടന
കോതമംഗലം: എംഎ എൻജിനിയറിംഗ് കോളജും എ.പി .ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എനർജി സെല്ലും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന റീജിയണൽ ലീഡർഷിപ്പ് ക്യാമ്പ് ഊർജ 1.1 ആരംഭിച്ചു. എംഎ എൻജിനിയറിംഗ് കോളജിൽ ആരംഭിച്ച ക്യാമ്പ് കെഎസ്ഇബി മൂലമറ്റം ജനറേഷൻ വിഭാഗം ചീഫ് എൻജിനിയർ ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് അധ്യക്ഷതവഹിച്ചു. എനർജി സെൽ കൺവീനർ പ്രഫ. ആദിൽ നാസർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ദർശൻ ലാൽ, വോളന്റിയർ സെക്രട്ടറിഅതിര ബിജു എന്നിവർ പ്രസംഗിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ എൻജിനിയറിംഗ് കോളജുകളിൽ നിന്നായി 120 എൻഎസ്എസ്. വോളന്റിയർമാരാണ് ദ്വിദിന ക്യാമ്പിൽ പങ്കെടുക്കുന്നത്.
Tags : NattuVishesham DistrictNews