പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നടന്ന ദ്വിദിന ശിൽപശാലയുടെ സമാപന സമ്മേളനം ചീഫ് ന്യൂറോളജിസ്റ്റ് ഡോ. സി. ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തൽമണ്ണ: കോന്പോസിറ്റ് റീജണൽ സെന്റർ (സിആർസി) കോഴിക്കോട്, പെരിന്തൽമണ്ണ മൗലാന ഏർലി സ്റ്റെപ്സ്, മൗലാന ഹോസ്പിറ്റൽ എന്നിവ സംയുക്തമായി മൗലാന അക്കാഡമി ഹാളിൽ രണ്ടുദിവസങ്ങളിലായി നടത്തിയ "ഭിന്നശേഷിത്വം: നേരത്തേ കണ്ടെത്തലുകളും ചികിത്സാരീതികളും സാമൂഹ്യ ഉൾച്ചേർക്കലും' എന്ന പേരിലുള്ള സ്റ്റേറ്റ് സിആർഇ പ്രോഗ്രാം സമാപിച്ചു.
ഇതുസംബന്ധിച്ചു പ്രമുഖരായ സിനിൽ ദാസ്, ഡോ. ജിതിൻ, നജില കുന്നൂൽ, ഹസൻ, അൽഫോൻസ വർഗീസ്, ഡോ. പി.വി. ഗോപിരാജ്, ഡോ. സി. ബിനീഷ്, ഡോ. നിഷ, ജെയ്സണ് എം. പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നയിച്ചു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ 200 ഭിന്നശേഷി മേഖലയിൽ പ്രവർത്തിച്ച റിഹാബിലിറ്റേഷൻ പ്രഫഷണൽസ് ശിൽപശാലയിൽ പങ്കെടുത്തു. സമാപന സമ്മേളനം മൗലാന ഹോസ്പിറ്റലിൽ ചീഫ് ന്യൂറോളജിസ്റ്റ് ഡോ. സി. ബിനീഷ് ഉദ്ഘാടനം ചെയ്തു. സിആർസി റിഹാബിലിറ്റേഷൻ ഓഫീസർ ഡോ. പി. ഗോപിരാജ് നന്ദി പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews workshop