കക്കാടംപൊയിൽ ഹെയർപിൻ വളവിൽ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ്.
കൂടരഞ്ഞി: കക്കാടംപൊയിൽ ഹെയർപിൻ വളവിൽ ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ട്പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് അപകടം.
കൂമ്പാറ ഭാഗത്തുനിന്ന് കക്കാടംപൊയിലിലേക്ക് പോകുകയായിരുന്ന ജീപ്പ് കയറ്റം കയറുന്നതിനിടെ യന്ത്രത്തകരാർ മൂലം പിറകോട്ട് നീങ്ങുകയും ഹെയർപിൻ വളവിൽ നിന്ന് താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു വാഹനത്തിലുണ്ടായിരുന്ന രണ്ട്പേർക്കാണ് പരിക്കേറ്റത്.
ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം ഭാഗികമായി തകർന്നിട്ടുണ്ട്.
Tags : Local News Nattuvishesham Kozhikode