x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി​യി​ൽ നാ​ളെ മു​ത​ൽ ര​ണ്ട് സൂ​പ്പ​ർ ഫാ​സ്റ്റ് സർവീസുകൾ

വെബ് ഡെസ്ക്
Published: October 3, 2026 10:53 PM IST | Updated: October 3, 2026 10:53 PM IST

 

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് കീ​ഴി​ൽ വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന​വെ​ന്ന് ഡി​പ്പോ അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ (എ​ടി​ഒ) എ​മേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ൾ യാ​ത്ര​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ പ്ര​തി​ഫ​ല​നം ക​ള​ക്ഷ​നി​ലും വ​ലി​യ വ​ർ​ധ​ന​വ് വ​രു​ത്തു​ന്നു​ണ്ട്.
പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​വാ​ണ് ക​ള​ക്‌ഷ​നി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ 80 മു​ത​ൽ 100 ശ​ത​മാ​നം വ​രെ ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​ന്പൂ​ർ കെഎസ്ആ​ർ​ടി​സി​യി​ൽ നി​ല​വി​ൽ 35 സ​ർ​വീ​സു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 16 സ​ർ​വീ​സു​ക​ൾ പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ളാ​ണ്.

മ​ല​യാ​ര മേ​ഖ​ല​യു​ടെ യാ​ത്രാ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഈ ​മാ​സം അ​ഞ്ചു മു​ത​ൽ ര​ണ്ട് സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ൾ കൂ​ടി ഡി​പ്പോ​യി​ൽനി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കും. തേ​ൾ​പാ​റ - പൂ​ക്കോ​ട്ടും​പാ​ടം നി​ല​ന്പൂ​ർ - അ​രീ​ക്കോ​ട് വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കും നെ​ല്ലി​ക്കു​ത്ത്-​എ​ട​ക്ക​ര-നി​ല​ന്പൂ​ർ -അ​രീ​ക്കോ​ട് വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കു​മാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. ഈ ​ഭാ​ഗ​ത്തെ ജ​ന​ങ്ങ​ളു​ടെ നേ​ര​ത്തേയു​ള്ള ആ​വ​ശ്യ​മാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെത്തു​ട​ർ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.

ഇ​തോ​ടെ നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽനി​ന്നു​ള്ള കെഎസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം 37 ആ​യി ഉ​യ​രും. കെഎസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളി​ൽ മി​ക​ച്ച ക​ള​ക്‌ഷ​ൻ ല​ഭി​ക്കു​ന്പോ​ഴും ക​ണ്ട​ക്‌ട​ർ​മാ​രു​ടെ​യും ഡ്രൈ​വ​ർ​മാ​രു​ടെ​യും കു​റ​വു​ക​ൾ വ​ലി​യ പ്ര​തി​സ​ന്ധി​യാ​കു​ന്നു​ണ്ട്. നി​ല​വി​ൽ 17 ക​ണ്ട​ക്‌ട​ർ​മാ​രു​ടെ കു​റ​വും ഏ​ഴ് ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വു​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഗ​താ​ഗ​ത​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണാ​വ​ശ്യം.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up