x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ലി​ക്കു​ളം മൂ​ന്നാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാനാർഥികളായി ര​ണ്ടു​പേ​ർ പ്ര​ചാ​ര​ണ​ത്തി​ൽ


Published: November 23, 2025 04:03 AM IST | Updated: November 23, 2025 04:03 AM IST

എ​ലി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ര​ണ്ടു​പേ​ർ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ച് പ്ര​ചാ​ര​ണ​ത്തി​ൽ. യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​യാ​യി സി​നി ജോ​യി​യും ഡി​സി​സി പ്ര​ഖ്യാ​പി​ച്ച കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി ആ​നി​യ​മ്മ​യു​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. ഇ​രു​വ​രും സോ​ഷ്യ​ൽ​മീ​ഡി​യ പോ​സ്റ്റ​റു​ക​ളും ബോ​ർ​ഡു​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി.


സി​നി ജോ​യി ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ഒ​ന്നാം വാ​ർ​ഡി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ്ര​തി​നി​ധി​യാ​യ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഇ​ത്ത​വ​ണ സീ​റ്റ് ന​ൽ​കി​യില്ല.
കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​യ വാ​ർ​ഡി​ൽ അ​വ​രു​ടെ പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​തെ​ന്ന് സി​നി ജോ​യി വി​ശ​ദീ​ക​രി​ച്ചു.

എ​ന്നാ​ൽ, കോ​ൺ​ഗ്ര​സി​ന് അ​നു​വ​ദി​ച്ച വാ​ർ​ഡാ​ണെ​ന്നും ഡി​സി​സി പ്ര​ഖ്യാ​പി​ച്ച ആ​നി​യ​മ്മ​യാ​ണ് ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട്.എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ ജാ​ൻ​സി ബേ​ബി ആ​യി​ലൂ​ക്കു​ന്നേ​ലും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി അ​നി​താ ടോ​ജോ​യും മ​ത്സ​രി​ക്കു​ന്നു​ണ്ട്.

Tags : local nattuvishesham Elikkulam candidates

Recent News

Corehub Up