x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴ ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി യോ​ഗം യു​ഡി​എ​ഫ് ബ​ഹി​ഷ്‌​ക​രി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 02:49 AM IST | Updated: July 19, 2026 02:49 AM IST

കു​ള​ത്തൂ​പ്പു​ഴ: ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളെ തി​രു​കി​ക്ക​യ​റ്റി​യ​താ​യി ആ​രോ​പി​ച്ച് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി യോ​ഗം യു​ഡി​എ​ഫ് ബ​ഹി​ഷ്‌​ക​രി​ച്ചു. നി​യ​മ​സ​ഭ​യി​ല്‍ പ്രാ​തി​നി​ധ്യ​മു​ള്ള രാ​ഷ്്‌ട്രീയ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍, വ​നി​താ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നെ സം​ബ​ന്ധി​ച്ചാ​ണ് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യ​ത്.

ഏ​ഴ് എ​ല്‍​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ളെ​യാ​ണ് സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളെ മാ​ത്ര​മേ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ളൂ​വെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ പ​രാ​തി. സി​പി​ഐ​യു​ടേ​യും, സി​പി​എ​മ്മി​ന്‍റെ​യും ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രെ സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

വി​ക​സ​ന​സ​മി​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫി​ന്‍റെ പ​രാ​തി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​മെ​ന്ന് യോ​ഗാ​ധ്യ​ക്ഷ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യ കെ.​കെ. ജ്യോ​തി അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് യോഗം യുഡിഎഫ് ബ​ഹി​ഷ്‌​ക​രി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ അം​ഗ​ത്തെ സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നെ യു​ഡി​എ​ഫ് വി​മ​ര്‍​ശി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​ബാ ബീ​വി, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം റീ​നാ ഷാ​ജ​ഹാ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം ഷ​ബി​നാ​ അ​ന്‍​വ​ര്‍, അ​ന്‍​സാ​ര്‍​ നാ​ഗൂ​ര്‍, ആ​ര്‍. ഷ​റ​ഫു​ദീ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ബ​ഹി​ഷ്‌​കരി​ച്ച​ത്.

Tags : Nattuvishesham District News

Recent News

Corehub Up