കരുവാരകുണ്ട്: യുഡിഎഫ് ഭരണസമിതി നടപ്പാക്കിയ പദ്ധതികളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനും സ്വന്തം അഴിമതി മൂടിവയ്ക്കാനുമാണ് സിപിഎം സമരമെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം സമരത്തിലെ ആരോപണങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ അവര്‍ തന്നെയാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇടത് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയത് കൊണ്ടാണ് പദ്ധതി വിഹിതം കുറഞ്ഞത്.
കേരസമിതിയാണ് കര്‍ഷകര്‍ക്കുള്ള വളം വാങ്ങിയതും വിതരണം ചെയ്തതും. കേരസമിതിയുടെ സെക്രട്ടറി സിപിഎം നേതാവാണ്. പദ്ധതിയില്‍ അഴിമതി ഉണ്ടെങ്കില്‍ സെക്രട്ടറിയാണ് മറുപടി പറയേണ്ടത്.
സിപിഎം ഭരണസമിതിയുടെ കാലത്താണ് ബഡ്സ് സ്കൂളിന് സ്ഥലമെടുത്തത്. ലക്ഷങ്ങള്‍ നല്കി വാങ്ങിയ ഈ സ്ഥലം കെട്ടിടം നിര്‍മിക്കാന്‍ അനുയോജ്യമല്ലെന്ന് എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉള്ളതിനാലാണ് ഈ വര്‍ഷം ഫണ്ട് വയ്ക്കാന്‍ സാധിക്കാത്തതെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഉണ്ണീന്‍കുട്ടി യുഡിഎഫ് കണ്‍വീനര്‍ എം.പി. വിജയകുമാര്‍, ഭാരവാഹികളായ എം. കെ.മുഹമ്മദലി, ടി. ഇംതിയാസ് ബാബു, എ.കെ.ഹംസക്കുട്ടി, പി.എം. സബാദ് എന്നിവര്‍ പങ്കെടുത്തു.
Tags : nattu vishesham UDF says CPM's fight will end