വാര്‍ഷികസമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
പാലാ: കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി മോന്‍സ് ജോസഫ്. കേരള കോ-ഓപ്പറേറ്റീവ് ഫ്രണ്ട് മീനച്ചില്‍ താലൂക്ക് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് കര്‍മപരിപാടികള്‍ അവിഷ്കരിച്ചു നടപ്പിലാക്കും. കേരളത്തിലെ സാധാരണക്കാരുടെ ആശ്രയമായിരുന്ന സഹകരണ ബാങ്കുകളെ അവയുടെ മുന്‍കാല പ്രതാപത്തിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള എല്ലാ നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് അരുണ്‍ ജെ. മൈലാടൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നടത്തി. മന്ത്രി മോന്‍സ് ജോസഫിനെ ഫ്രാന്‍സിസ് ജോര്‍ജ് എംപിയും മാണി സി. കാപ്പൻ എംഎല്‍എയെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യനും ചടങ്ങില്‍ ആദരിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയംഗം പി.എച്ച്. നൗഷാദ്, കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, കെസിഇഎഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. തോമസ്, കെസിഇഎഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചാള്‍സ് ആന്റണി, കെസിഇഎഫ് ജില്ലാ പ്രസിഡന്റ് സുരേഷ്കുമാര്‍, ജില്ലാ സെക്രട്ടറി മനു കൈമള്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. അനില്‍കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഡയസ് തോമസ്, ജി. ഗോപകുമാര്‍, അനീഷ് തോമസ്, തുഷാര്‍ അലക്സ്, വനിതാ ഫോറം ഭാരവാഹികളായ എം.പി. സൗമ്യ, അഞ്ജു ചന്ദ്രന്, ജില്ലാ കമ്മിറ്റി അംഗം പി.ഡി. സനീഷ്, മീനച്ചില്‍ താലൂക്ക് സെക്രട്ടറി സോബിന്‍ ജോസഫ്, താലൂക്ക് ട്രഷറര്‍ അനൂപ് ജി. കൃഷ്ണന്, താലൂക്ക് വൈസ് പ്രസിഡന്റ് റിജോമോന്‍ അഗസ്റ്റിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Mons Joseph