x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​പ്പാ​ര​പ്പ​ട​വി​ൽ അ​റു​തി​യി​ല്ലാ​ത്ത ദു​രി​തം

വെബ് ഡെസ്ക്
Published: August 8, 2026 04:31 AM IST | Updated: August 8, 2026 04:31 AM IST

ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റി​യ​പ്പോ​ൾ.

ച​പ്പാ​ര​പ്പ​ട​വ്: ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ നാ​ശ​ന​ഷ്ടം തു​ട​രു​ന്നു. ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ ചെ​ളി ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ൾ​ക്ക് വ​ലി​യ ന​ഷ്ട​മാ​ണു നേ​രി​ടേ​ണ്ടി​വ​ന്ന​ത്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും റോ​ഡും ക​ല്ലും മ​ണ്ണും ചെ​ളി​ക​ളും മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി​യി​രു​ന്നു. ഇ​വ ശു​ചീ​ക​ര​ണം ന​ട​ത്തി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ വീ​ണ്ടും മ​ഴ ശ​ക്ത​മാ​യി സ്ഥാ​പ​ന​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.

ച​പ്പാ​ര​പ്പ​ട​വ് പാ​ല​ത്തി​ന് അ​ടി​യി​ൽ കൂ​ടി ആ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്കും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കും പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണു വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ടൗ​ണി​ൽ വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ത​ന്നെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കു​ക​യും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് എ​ല്ലാ​വ​ർ​ഷ​വും വ്യാ​പാ​രി​ക​ൾ​ക്ക് ദു​രി​തം താ​ങ്ങേ​ണ്ടി വ​രു​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ഒ​ടു​വ​ള്ളി ഹാ​ജി​വ​ള​വി​ൽ താ​മ​സി​ക്കു​ന്ന രാ​ജേ​ഷ് പു​ലി​ക്കി​രി​യു​ടെ വീ​ടി​ന​രി​കി​ൽ മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ത​ളി​പ്പ​റ​മ്പ്-​കൂ​ർ​ഗ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് വീ​തി കൂ​ട്ടി​യ​പ്പോ​ൾ വീ​ടി​നു സ​മീ​പ​ത്തു വ​രെ മ​ണ്ണെ​ടു​ത്തി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ മ​ണ്ണി​ടി​യാ​ൻ കാ​ര​ണ​മാ​യ​ത്. അ​ന്ന് വീ​ടി​ന് സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും നാ​ളി​തു​വ​രെ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല.

വീ​ട് ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ രാ​ജേ​ഷ് പു​ലി​ക്കി​രി​യു​ടെ വീ​ട് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട്, വാ​ർ​ഡ് അം​ഗം പി. ​സു​ഭാ​ഷ് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ക്കു​ക​യും മാ​റി​ത്താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ണ്ണി​ടി​ഞ്ഞു​വീ​ണ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ

മ​ല​പ്പ​ട്ടം: ചൂ​ളി​യാ​ട് സ്വ​ദേ​ശി പി.​സി. മു​ജീ​ബി​ന്‍റെ വീ​ടി​ന് പി​റ​കു വ​ശം ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത് വീ​ടി​ന് ഭീ​ഷ​ണി​യാ​കു​ന്നു. ഇ​തേ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ബ​ന്ധു വീ​ട്ടി​ലേ​ക്ക് മാ​റി താ​മ​സി​ച്ചു. സം​ഭ​വ​സ്ഥ​ലം മ​ല​പ്പ​ട്ടം വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​വി. കൃ​ഷ്ണ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് മെം​ബ​ർ ഇ. ​ഷി​നോ​ജ്, പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ടി.​പി. മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

അ​വ​ലോ​ക​നം ന​ട​ത്തി

കാ​ർ​ത്തി​ക​പു​രം: ഉ​ദ​യ​ഗി​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ലും ഉ​രു​ൾ പൊ​ട്ട​ലി​നെ തു​ട​ർ​ന്നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളും ദു​രി​താ​ശ്വ​സ ക്യാ​മ്പി​ന്‍റെ ന​ട​ത്തി​പ്പും സം​ബ​ന്ധി​ച്ചും റ​വ​ന്യു, പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​വ​ലോ​ക​നം ചെ​യ്തു.
ഉ​ദ​യ​ഗി​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, സി​ന്ധു തോ​മ​സ്, രാ​ജീ​വ്, ത​ളി​പ്പ​റ​മ്പ് ത​ഹ​സി​ൽ​ദാ​ർ പി. ​സ​ജീ​വ​ൻ, ജെ​ന്നി​ഫ​ർ വ​ർ​ഗീ​സ്, എ. ​സു​രേ​ഷ് കു​മാ​ർ , റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ പി.​വി. വി​നോ​ദ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഡെ​യ്നി ജ​യ്സ് എ​ന്നി​വ​രും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Chapparappadavu

Recent News

Corehub Up