x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി. ​ജോ​യി സി​പി​എം ജില്ലാ സെ​ക്ര​ട്ട​റിയായി തു​ട​രും


Published: June 10, 2026 06:44 AM IST | Updated: June 10, 2026 06:44 AM IST

തി​രു​വ​ന​ന്ത​പു​രം: സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി വ​ര്‍​ക്ക​ല എം​എ​ല്‍​എ വി. ​ജോ​യി തു​ട​രും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ര്‍​ക്ക​ല​യി​ല്‍നി​ന്നും മ​ത്സ​രി​ക്കേ​ണ്ടിവ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തുനി​ന്നു ജോ​യി മാ​റി​നി​ന്നി​രു​ന്നു. രാ​ജ്യ​സ​ഭാ എം​പി എ.​എ. ​റ​ഹീ​മി​നു ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ താ​ല്‍​ക്കാ​ലി​ക ചു​മ​ത​ല​യും ന​ല്‍​കി​യി​രു​ന്നു.

ഇ​ന്ന​ലെ ചേ​ര്‍​ന്ന ജി​ല്ല​യി​ലെ സി​പി​എം സം​സ്ഥാ​ന ക​മ്മിറ്റി അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ജോ​യ് ത​ന്നെ തു​ട​ര​ട്ടെ എന്നു സി​പി​എം തീ​രു​മാ​നി​ച്ച​ത്. യോ​ഗ​ത്തി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up