ബാലകൃഷ്ണൻ മാധവശേരി മത്സരം ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: അന്തരിച്ച മുൻ ഇന്ത്യൻ എയർഫോഴ്സ് എയർ മാർഷൽ സുബ്രതോ മുഖർജിയുടെ സ്മരണയ്ക്കായി എയർഫോഴ്സ് കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ നടത്തുന്ന സുബ്രതോ കപ്പിന്റെ വൈക്കം സബ്ജില്ലാ ചാമ്പ്യൻഷിപ്പ് തലയോലപ്പറമ്പ് എ.ജെ. ജോൺ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
വോളിബോൾ താരമായ ബാലകൃഷ്ണൻ മാധവശേരി മത്സരം ഉദ്ഘാടനം ചെയ്തു.വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളും വൈക്കം വടക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും തമ്മിൽ നടന്ന മത്സരത്തിൽ കുഞ്ഞുരാമൻ മെമ്മോറിയൽ ഹൈസ്കൂൾ വിജയിച്ചു.
Tags : Nattuvishesham LocalNews Championship