കാസർഗോഡ്: ജില്ലയിൽ പോലീസ് സേനയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിച്ചു.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.ജില്ലയില്‍ പുതുതായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, അത്യാധുനിക ജിംനേഷ്യം, അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്സുകള്‍, ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്സുകള്‍ എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.
കുമ്പള, നീലേശ്വരം പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങൾക്കും ഡോഗ് സ്ക്വാഡിനായുള്ള കെ 9 കെനല്‍ കെട്ടിടത്തിനും മുഖ്യമന്ത്രി തറക്കല്ലിട്ടു. കാസര്‍ഗോഡ് നടന്ന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. എ.കെ.എം. അഷ്റഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, നഗരസഭാധ്യക്ഷ ഷാഹിന സലീം, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി ഷാന്‍ബോഗ്, പഞ്ചായത്ത് അംഗം അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി, കാസര്‍ഗോഡ് അഡീഷണല്‍ എസ്പി സി.എം. ദേവദാസന് എന്നിവർ പ്രസംഗിച്ചു.