തടിയമ്പാട് കമ്യൂണിറ്റി ഹാളിൽ നടന്ന ഭിന്നശേഷി - വയോജന ഗ്രാമസഭ.
ചെറുതോണി: പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും നവീനമായ പദ്ധതികളുമായി വാഴത്തോപ്പ് പഞ്ചായത്ത് ഭിന്നശേഷി, വയോജന ഗ്രാമസഭ.
തടിയമ്പാട് കമ്യൂണിറ്റി ഹാളിൽ നടന്ന ഗ്രാമ സഭയിലാണ് ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ആകർഷിക്കുന്ന പുതിയ പദ്ധതികൾക്കു രൂപം നൽകിയത്.
ഭിന്നശേഷിക്കാർക്കു സ്കോളർഷിപ്പ് വിതരണം ചെയ്യാനും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം വിനോദ യാത്രകൾ സംഘടിപ്പിക്കാനും ഗ്രാമസഭ തീരുമാനിച്ചു. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വൈകുന്നേരങ്ങളിൽ ഒത്തുകൂടാനും ഉല്ലാസങ്ങളിൽ ഏർപ്പെടാനും തെറാപ്പി ഗാർഡൻ പദ്ധതി ആരംഭിക്കും.
ഭിന്നശേഷി - വയോജന ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി തകരപ്പിള്ളിൽ, വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, പഞ്ചായത്തംഗങ്ങൾ, വനിതാ ശിശുവികസന വകുപ്പ് സൂപ്പർവൈസർ അലോഷ്യ ജോസഫ്, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥൻ തുടങ്ങിയവർ പങ്കെടുത്തു.
Tags : District News Nattuvishesham Vazhathoppu Grama Sabha