പയർവിത്തുകൾ നൽകുന്നതിന്റെ ഉദ്ഘാടനം നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ നിർവഹിക്കുന്നു.
നെന്മാറ: കൃഷിഭവന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് ക്രോപ് ഡൈവേർസിഫിക്കേഷൻ പദ്ധതിയിലുൾപ്പെടുത്തി പയറുവിത്തുകൾ സൗജന്യമായി വിതരണം ചെയ്തു.
മണ്ണിലെ ജൈവാംശം വർധിപ്പിച്ച് വിളവെടുപ്പ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രദേശത്തെ കർഷകർക്ക് വലിയ ആശ്വാസവും പ്രചോദനവുമാകുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 25 ഏക്കർ സ്ഥലത്താണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. നാരായണൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ നിഷ ശിവദാസ്, കൃഷി ഓഫീസർ എസ്. കൃഷ്ണ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സി. സന്തോഷ്, വി. ലിഗിത, എ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
Tags : Vegetable nattuvishesham local news