x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

570 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വാ​ഹ​നം പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 13, 2026 03:23 AM IST | Updated: August 13, 2026 03:23 AM IST

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി വ​ന്ന വാ​ഹ​നത്തിൽ പോ​ലീസ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

ചെ​ങ്ങ​ന്നൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ക​ട​ന്ന പി​ക്ക് അ​പ്പ് വാ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് പി​ടി​യി​ലാ​യി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 570 പാ​യ്ക്ക​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വ​ർ കാ​സ​ർ​ഗോ​ഡ് ഹി​ദാ​യ​ത്ത് ന​ഗ​ർ ചേ​റ്റും​കു​ഴി വീ​ട്ടി​ൽ അ​ബ്‌​ദു​ൾ നൗ​ഷാ​ദി​നെ​തി​രേ (40) പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​റ​ണാ​കു​ള​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ടെ​ബോ വാ​ൻ, കാ​ര​യ്ക്കാ​ട് പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യു​ടെ പു​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത 570 പാ​യ്ക്ക​റ്റു​ക​ൾ​ക്ക് വി​പ​ണി​യി​ൽ ഏ​ക​ദേ​ശം 28,500 രൂ​പ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Nattuvisesham DistrictNews DeepikaNews Vehicle

Recent News

Corehub Up