ശ്രീകണ്ഠപുരം ആവണക്കോലിൽ ലോഡ്ജിന്റെ ചുറ്റുമതിൽ സമീപത്തെ വീട്ടുമുറ്റത്തും കാർ പോർച്ചിലുമായി ഇടിഞ്ഞുവീണ നിലയിൽ.
ശ്രീകണ്ഠപുരം: ആവണക്കോലിൽ ലോഡ്ജ് കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീണ് തൊട്ടടുത്ത വീട്ടിലെ പോർച്ചിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ജോയിപാറേക്കാട്ടിൽ എന്നയാളുടെ വീടിന്റെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
മതിൽ തകർന്നതിനെ തുടർന്ന് ചെങ്കല്ലും മണ്ണും മുറ്റത്തും വാഹനങ്ങളിലുമായി പതിക്കുകയായിരുന്നു. അപകട സമയത്ത് വീട്ടുകാർ പുറത്തില്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.