x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​

വെബ് ഡെസ്ക്
Published: July 24, 2026 10:50 PM IST | Updated: July 24, 2026 10:50 PM IST

പ്രതീകാത്മക ചിത്രം

കാ​യം​കു​ളം: കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ ടൗ​ൺ പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽപ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. കെ​ട്ടി​ടനി​ർ​മാ​ണ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലൈ​സ​ൻ​സി​ക​ളി​ൽനി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ൺ​ലൈ​ൻ വ​ഴി വ്യാ​പ​ക​മാ​യി കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി.

സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കെ​ട്ടി​ടനി​ർ​മാ​ണ അ​നു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക​ൾ ക​ണ്ടെ​ത്താ​ൻ പ്രോ​ജ​ക്ട് സി​റോ​യു​ടെ ഭാ​ഗ​മാ​യി വി​ജി​ല​ൻ​സ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കി​യ ഓ​പ്പ​റേ​ഷ​ൻ പാ​ർ​പ്പി​ടം എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​യം​കു​ള​ത്തും പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ന​ഗ​ര​സ​ഭ​യി​ലെ ടൗ​ൺ പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ലെ ഒ​രു ക്ല​ർ​ക്ക് മൂ​ന്ന് ലൈ​സ​ൻ​സി​ക​ളി​ൽനി​ന്നാ​യി 31,000 രൂ​പ ത​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ കൈ​പ്പ​റ്റി​യ​താ​യി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. ഇ​തേ ഓ​ഫീ​സി​ലെ ത​ന്നെ ഒ​രു ഓ​വ​ർ​സി​യ​ർ ഒ​രു ലൈ​സ​ൻ​സി​യി​ൽനി​ന്നും 3,000 രൂ​പ ഓ​ൺ​ലൈ​ൻ മു​ഖേ​ന കൈ​പ്പ​റ്റി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ടനി​ർ​മാ​ണ അ​നു​മ​തി, താ​മ​സാ​നു​മ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, കെ​ട്ടി​ട ന​മ്പ​ർ അ​നു​വ​ദി​ക്ക​ൽ, നി​കു​തി നി​ർ​ണ​യം, അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളു​ടെ ക്ര​മ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പ​ക അ​ഴി​മ​തി ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടു​ക​ളി​ൽ വി​ശ​ദ​മാ​യ തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Municipality

Recent News

Corehub Up