x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൃ​ദ​യാ​രോ​ഗ്യ സ​ന്ദേ​ശ​വു​മാ​യി ഹോ​ളി ഗോ​സ്റ്റ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ൽ വാ​ക്ക​ത്ത​ണ്‍

വെബ് ഡെസ്ക്
Published: October 1, 2026 12:09 AM IST | Updated: October 1, 2026 12:09 AM IST

മു​ട്ടു​ചിറ ഹോ​ളി ഗോ​സ്റ്റ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്ത​ണ്‍

മു​ട്ടു​ചി​റ: ലോ​ക ഹൃ​ദ​യ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ട്ടു​ചി​റ ഹോ​ളി ഗോ​സ്റ്റ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്ക​ത്തണ്‍ സം​ഘ​ടി​പ്പി​ച്ചു. ക​ടു​ത്തു​രു​ത്തി ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച വാ​ക്ക​ത്തണ്‍ കെ. ​ബി​നി​മോ​ന്‍ എം​എ​ല്‍​എ​യും ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ഷീ​ന്‍ പാ​ല​യ്ക്ക​ത്ത​ട​ത്തി​ലും ചേ​ര്‍​ന്ന് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍​മ​രി​യ ജോ​ര്‍​ജ്, ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ജോ​ര്‍​ജ്, പ​ഞ്ചാ​യ​ത്തം​ഗം ജി​ന്‍​സി എ​ലി​സ​ബ​ത്ത്, ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ പാ​ളി​ത്തോ​ട്ടം, സ​ഹ​വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം പെ​രി​യ​പ്പു​റം, ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ബി​സ​ണ്‍ ഫി​ലി​പ്പ്, കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ പ്ര​സാ​ദ് പി. ​മാ​ണി, മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ ഡോ. ​സു​ശാ​ന്ത്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മി​നി മാ​ത്യു, ആ​ശാപ്ര​വ​ര്‍​ത്ത​ക​ര്‍, സി​സ്റ്റേ​ഴ്‌​സ്, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍, ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ വാ​ക്ക​ത്തണി​ല്‍ പ​ങ്കെ​ടു​ത്തു.

ഹൃ​ദ​യാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹൃ​ദ​യാ​രോ​ഗ്യ സ​ന്ദേ​ശം ഉ​ള്‍​ക്കൊ​ള്ളു​ന്ന ഫ്‌​ളാ​ഷ് മോ​ബും അ​വ​ത​രി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up