ചെറുപുഴ: കോലുവള്ളി കള്ളപ്പാത്തിയിലെ പാലങ്ങാടൻ ഷിബുവിന്റെ കൃഷിയിടത്തിൽ വെള്ളം പൊങ്ങി കിണറ്റിലെത്തിയതോടെ വെള്ളം ഉപയോഗശൂന്യമായി. മൺതിട്ടകളും കൈയാലകളും ഇടിഞ്ഞു. കൃഷിയിടത്തിൽ വെള്ളക്കെട്ടിയതിനെ തുടർന്ന് കൃഷികളും നശിച്ചു. തൊട്ടടുത്ത താമസക്കാരനായ ഇളപ്പുങ്കൽ ജോസ്, തുണ്ടത്തിൽ ബാബു എന്നിവരുടെ കൃഷിസ്ഥലത്തും നാശമുണ്ട്. മേലൂത്താന്നിയിൽ നിന്ന് വരുന്ന വെള്ളമാണ് തുരങ്കത്തിലൂടെ ഒഴുകിയിരുന്നത്. കുറച്ചു ഭാഗം ഭൂമിക്കടിയിലൂടെയും ബാക്കി ഭാഗം ഭൂമിക്ക് മുകളിലൂടെ തോടായുമാണ് ഒഴികിയിരുന്നത്.
കോലുവള്ളി-കളളപ്പാത്തി റോഡിൽ ആണ് ഷിബുവിന്റെ കൃഷിയിടമുള്ളത്. കൊട്ടത്തലച്ചി മലയുടെ താഴ്വാരമാണ് ഈ പ്രദേശങ്ങൾ. പൈപ്പിംഗ് പ്രതിഭാസമുള്ള ഈ പ്രദേശങ്ങളിൽ ഭൂമിക്കടിയിലെ വലിയ തുരങ്കങ്ങളിൽ കൂടി വെള്ളമൊഴുകുന്നുണ്ട്. ഇവിടെ ഇത്തരത്തിൽ വെള്ളമൊഴുകിയിരുന്ന തുരങ്കം അടഞ്ഞ് പോയതാണ് വെള്ളം പുരയിടത്തിലേക്ക് എത്താൻ കാരണമെന്ന് കരുതുന്നു.
Tags : Nattuvishesham District News