ജലനിരപ്പ് ഉയർന്ന പോത്തുണ്ടിഡാം.
നെന്മാറ: കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് ലഭിച്ച ശക്തമായ മഴയെ തുടർന്ന് പോത്തുണ്ടി ഡാമിലെ ജലനിരപ്പുയർന്നു. ഇന്നലെ ഉച്ചയോടെ ഡാമിലെ ജലനിരപ്പ് 25.5 അടിയിലെത്തി. വൃഷ്ടിപ്രദേശമായ നെല്ലിയാമ്പതി മലനിരകളിൽ നിന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് വർധിച്ചതാണ് ജലനിരപ്പുയരാൻ പ്രധാന കാരണം.
55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ നിലവിൽ 25.5 അടി വെള്ളമാണ് സംഭരിച്ചിട്ടുള്ളത്. മഴ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ജലനിരപ്പിൽ വർധനയുണ്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ജില്ലയിലെ പ്രധാന ജലസേചന പദ്ധതികളിലൊന്നായ പോത്തുണ്ടി ഡാം നെന്മാറ, അയിലൂർ, മേലാർകോട് തുടങ്ങി പഞ്ചായത്തുകളിലെ കാർഷിക ആവശ്യങ്ങൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഡാമിലെ ജലനിരപ്പ് ഉയരുന്നത് കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
Tags : Nattuvishesham Districtnews Water level