x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സ​ത്തി​ന്‍റെ തീ​ര്‍​ഥാ​ട​ക​രാ​യി പ്ര​ത്യാ​ശ​യോ​ടെ വ​ര്‍​ത്തി​ക്ക​ണം: മാ​ർ പോളി ക​ണ്ണൂ​ക്കാ​ട​ന്‍


Published: March 23, 2026 01:27 AM IST | Updated: March 23, 2026 01:27 AM IST

ഇരിങ്ങാലക്കുട സെന്‍റ്് തോമസ് കത്ത്രീഡല്‍ ഇടവകയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നോമ്പുകാല തീര്‍ഥാടന പദയാത്ര ബിഷപ് മാര്‍ പോളി കണ്ണൂക്കാ ടന്‍ ജനറല്‍കണ്‍വീനര്‍ ഡിജോ പോളി പള്ളായിക്കു പേപ്പല്‍ പതാക കൈമാറി ഉദ

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ശ്വാ​സ​ത്തി​ന്‍റെ​യും നോ​മ്പാ​ച​ര​ണത്തി​ന്‍റെ​യും ക​രു​ത്തി​ല്‍ ക​ടു​ത്ത ചൂ​ടി​നെ​യും പൊ​ള്ളു​ന്ന വെ​യി​ലി​നെ​യും നേ​രി​ട്ട് മു​ന്നേ​റി​യ നോ​മ്പു​കാ​ല തീ​ര്‍​ഥാട​ന പ​ദ​യാ​ത്ര വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​മാ​യി മാ​റി. വി​ശ്വാ സ​ത്തി​ന്‍റെ തീ​ര്‍​ഥാ​ട​ക​രാ​യി പ്ര​ത്യാ​ശ​യോ​ടെ വ​ര്‍​ത്തി​ക്കുവാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്ന് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്്് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക വി​ശ്വാ​സി​സ​മൂ​ഹം ന​ട​ത്തി​യ നോ​മ്പു​കാ​ല തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാ​ര​ത​ത്തി​ന്‍റെ അ​പ്പ​സ്തോ​ല​നും വി​ശ്വാ​സ​ത്തിന്‍റെ പി​താ​വു​മാ​യ മാ​ര്‍​തോ​മാ​ശ്ലീ​ഹാ കൊ​ളു​ത്തി​വ​ച്ച വി​ശ്വാ​സ​ത്തി​ന്‍റെ ദീ​പം പ്രോ​ജ്വ​ലി​പ്പി​ക്കാ​നു​ള്ള വ​ലി​യ തീ​ക്ഷ്ണ​ത​യോ​ടെ​യാ​ണു തീ​ര്‍​ഥാ​ട​നം ന​ട​ത്തു​ന്ന​ത്. എ​ന്‍റെ ക​ര്‍​ത്താ​വേ, എ​ന്‍റെ ദൈ​വ​മേ എ​ന്ന് ഏ​റ്റു​പ​റ​ഞ്ഞ തോ​മാ​ശ്ലീ​ഹാ​യു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ ചൈ​ത​ന്യം ന​മ്മു​ടെ ജീ​വി​ത​ങ്ങ​ളി​ലും പ്ര​കാ​ശി​ത​മാ​ക​ണ​മെ​ന്ന് ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യി​ലെ 80 കു​ടും​ബ​സ​മ്മേ​ള​ന യൂ​ണി​റ്റു​ക​ളി​ല്‍‌​നി​ന്നു​ള്ള വി​ശ്വാ​സി​സ​മൂ​ഹം പ​ങ്കെ​ടു​ത്ത 27 ാമ​ത് പ​ദ​യാ​ത്ര ക്രൈ​സ്ത​വ വി​ശ്വാ​സ​തീ​ക്ഷ്ണ​ത​യു​ടെ സാ​ക്ഷ്യ​മാ​യി മാ​റി. രാ​വി​ലെ 5.45ന് ​ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണ​ത്തി​ല്‍ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, ജ​ന​റ​ല്‍​ക​ണ്‍​വീ​ന​ര്‍ ഡി​ജോ പോ​ളി പ​ള്ളാ​യി​ക്കു പേ​പ്പ​ല്‍​പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ളാ​ങ്ക​ല്ലൂ​ര്‍, ക​രൂ​പ്പ​ട​ന്ന, ചാ​പ്പാ​റ കോ​ണ്‍​വ​ന്‍റ്്, കൊ​ടു​ങ്ങ​ല്ലൂ​ര്‍ ടൗ​ണ്‍ വ​ഴി 10ന് ​കൊ​ടു​ങ്ങ​ല്ലൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. സെ​ന്‍റ്് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​യ് പെ​രേ​പ്പാ​ട​ന്‍ പ​ദ​യാ​ത്ര​ക്കു സ്വീ​ക​ര​ണം ന​ല്‍​കി.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍, ഫാ. ​ക്രി​സ്റ്റോ​ണ്‍ കൈ​നാ​ട​ത്തു​പ​റ​മ്പി​ല്‍, ഫാ. ​ജ​സ്റ്റി​ന്‍ ക​ള​ര്‍​പാ​റ, കൈ​ക്കാ​ര​ന്‍​മാ​രാ​യ പി.​ടി. ജോ​ര്‍​ജ് പ​ള്ള​ന്‍, സാ​ബു ജോ​ര്‍​ജ് ചെ​റി​യാ​ട​ന്‍, തോ​മ​സ് തൊ​ക​ല​ത്ത്, എം.​എം. ഷാ​ജ​ന്‍ മാ​ണി​ക്ക​ത്തു​പ​റ​മ്പി​ല്‍, കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ജോ​ബി പ​ന്ത​ലി​പ്പാ​ട​ന്‍, റീ​ന ബേ​ബി വെ​ളി​യ​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ക​രൂ​പ്പ​ട​ന്ന പ​ള്ളി​ന​ട​യി​ല്‍ വ​ള്ളാ​ങ്ക​ല്ലൂ​ര്‍ മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദ് ക​മ്മി​റ്റി തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.

Tags : Mar Poli Kannukkadan nattuvishesham local news

Recent News

Corehub Up