x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ര്യം​കു​റ​ഞ്ഞ മ​ദ്യോ​ത്പാ​ദ​ന​നീ​ക്കം ഉ​പേ​ക്ഷിക്ക​ണം: മാ​ർ പീറ്റർ കൊ​ച്ചു​പു​ര​യ്ക്ക​ൽ


Published: June 28, 2026 08:40 AM IST | Updated: June 28, 2026 08:40 AM IST

വ​ട​ക്ക​ഞ്ചേ​രി: വീ​ര്യംകു​റ​ഞ്ഞ മ​ദ്യോ​ത്പാ​ദ​നനീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ. രൂ​പ​ത മ​ദ്യ- ല​ഹ​രി വി​രു​ദ്ധ​സ​മി​തി​യു​ടെ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

വീ​ര്യം​കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ തീ​രു​വ കു​റ​യ്ക്കു​ന്ന​തും അ​തി​ന്‍റെ ല​ഭ്യ​ത എ​ല്ലാ​യി​ട​ത്തും എ​ത്തി​ക്കു​വാ​നു​ള്ള നീ​ക്ക​വും അ​പ​ക​ട​ക​ര​മാ​ണ്. അ​തി​ൽ​നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും സ​മൂ​ഹ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള മ​റ്റു ന​ല്ല​മാ​ർ​ഗ​ങ്ങ​ൾ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചു​കൊ​ണ്ട് യു​വ​ജ​ന​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റേ​യും മു​ന്നേ​റ്റ​ത്തി​നു​വേ​ണ്ടി പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ശോ​ഭ റോ​സ്, മ​ദ്യ- ല​ഹ​രി​വി​രു​ദ്ധ സ​മി​തി വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സോ​ണി ഇ​രു​വേ​ലി​കു​ന്നേ​ൽ, സ​മി​തി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ പ്ര​സം​ഗി​ച്ചു. ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : nattu vishesham Weak alcohol production

Recent News

Corehub Up