x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി കാലാവസ്ഥ

വെബ് ഡെസ്ക്
Published: August 2, 2026 11:25 PM IST | Updated: August 2, 2026 11:25 PM IST

ഹാ​ര്‍​ബ​റി​ലെത്തിച്ച കി​ളി​മീ​ന്‍.

ച​വ​റ: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന് ശേ​ഷ​മു​ള്ള ര​ണ്ടു ദി​വ​സ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്തു​യ​ര്‍​ന്നി​ല്ല. കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു കാ​ര​ണം പ​ല ബോ​ട്ടു​ക​ളും ക​ട​ലി​ല്‍ പോ​യി​ല്ല. പോ​യ ബോ​ട്ടു​ക​ള്‍​ക്ക് കാ​ര്യ​മാ​യ രീ​തി​യി​ല്‍ മീ​ന്‍ ല​ഭി​ച്ച​തും ഇ​ല്ല. വ​ലു​തും ഇ​ട​ത്ത​ര​വു​മാ​യ കി​ളി​മീ​നു​ക​ള്‍, വെ​ള്ള ക​ണ​വ എ​ന്നി​വ​യാ​ണ് ആ​ദ്യ ര​ണ്ട് ദി​ന​ത്തി​ല്‍ ബോ​ട്ടു​ക​ള്‍​ക്ക് ല​ഭ്യ​മാ​യ​ത്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ഈ ​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​വു​ക​യാ​ണ്. കി​ളി​മീ​ന്‍, ക​രി​ക്കാ​ടി, ക​ഴ​ന്ത​ന്‍, ക​ണ​വ തു​ട​ങ്ങി​യ മീ​നു​ക​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ബോ​ട്ടു​ക​ള്‍​ക്ക് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ആ​ദ്യ​ദി​ന​ത്തി​ല്‍ 40 ഓ​ളം ബോ​ട്ടു​ക​ളും ര​ണ്ടാം ദി​ന​ത്തി​ല്‍ നൂ​റോ​ളം ബോ​ട്ടു​ക​ളും മാ​ത്ര​മാ​ണ് ക​ട​ലി​ല്‍ പോ​യ​ത്. ഇ​ന്നും നാ​ളെ​യും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് ഉ​ള്ള​തു​കൊ​ണ്ട് മി​ക്ക ബോ​ട്ടു​ക​ളും ക​ട​ലി​ല്‍ പോ​കാ​തെ കി​ട​ക്കു​ക​യാ​ണ്.

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​കെ​യെ​ത്തി​യ ബോ​ട്ടു​ക​ള്‍​ക്ക് ല​ഭി​ച്ച​ത് കി​ളി​മീ​നായി​രു​ന്നു. അ​തേ​സ​മ​യം, പോ​യി​ട്ടു​ള്ള വ​ലി​യ ട്രോ​ളിം​ഗ് ബോ​ട്ടു​ക​ള്‍ എ​ത്താ​ന്‍ ഒ​രാ​ഴ്ച​യി​ലേ​റെ ഇ​നി​യു​മെ​ടു​ക്കും.ഇ​വ​രി​ലാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തീ​ക്ഷ മു​ഴു​വ​ന്‍. ക​യ​റ്റു​മ​തി​യി​ന​ങ്ങ​ള്‍ സാ​ധാ​ര​ണ എ​ത്തി​ക്കു​ക ഇ​ക്കൂ​ട്ട​രാ​ണ്. 52 ദി​വ​സ​ത്തെ വ​റു​തി മാ​റാ​ന്‍ ന​ല്ല ചാ​ക​ര​യും വി​ല​യും കി​ട്ടണം. ശ​ക്തി​കു​ള​ങ്ങ​ര, നീ​ണ്ട​ക​ര, അ​ഴീ​ക്ക​ല്‍ തു​റു​ഖ​ങ്ങ​ളി​ല്‍​നി​ന്നു​മാ​ണ് ബോ​ട്ടു​ക​ള്‍ ക​ട​ലി​ലി​റ​ങ്ങി​യ​ത്.

ഇ​ന്ന​ലെ ഹാ​ര്‍​ബ​റു​ക​ളി​ല്‍ എ​ത്തി​യ ബോ​ട്ടു​ക​ള്‍​ക്ക് 50000 രൂ​പ മു​ത​ല്‍ രണ്ട് ല​ക്ഷം രൂ​പ വ​രെ കി​ട്ടി. ക​ട​മാ​യി വ​ന്ന ബോ​ട്ടു​ക​ളും ഉ​ണ്ട്. ഹാ​ര്‍​ബ​റു​ക​ളി​ല്‍ ക​മ്പ​നി​ക​ള്‍​ക്കാ​യു​ള്ള ച​ര​ക്കു​ക​ള്‍ എ​ത്തി​തു​ട​ങ്ങി​യി​ട്ടി​ല്ല.വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​മേ​ഖ​ല. ചെ​റി​യ ബോ​ട്ടു​ക​ള്‍​ക്ക് പ്ര​തി​ദി​നം ഡീ​സ​ല്‍, ഐ​സ്, തൊ​ഴി​ലാ​ളി​ക​ളു​ടെ ചെ​ല​വ് ഉ​ള്‍​പ്പെ​ടെ ഏ​ക​ദേ​ശം 50000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ചി​ല​വ് വ​രു​മ്പോ​ള്‍ 70 മു​ത​ല്‍ 110 അ​ടി വ​രെ​യു​ള്ള വ​ലി​യ ബോ​ട്ടു​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ മു​ത​ല്‍ രണ്ട് ല​ക്ഷം രൂ​പ വ​രെ ചെ​ല​വ് വ​രു​മെ​ന്ന് ബോ​ട്ട് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു.

വ​ലി​യ ബോ​ട്ടി​ല്‍ ഡ്രൈ​വ​ര്‍, സ്രാ​ങ്ക് ഉ​ള്‍​പ്പെ​ടെ 13 വ​രെ തൊ​ഴി​ലാ​ളി​ക​ളും ചെ​റി​യ ബോ​ട്ടു​ക​ളി​ലാ​യി ഏ​ക​ദേ​ശം എ​ട്ടു​വ​രെ തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ടാ​കും. വ​ലി​യ ബോട്ടു​ക​ള്‍ ഏ​റി​യ ഭാ​ഗ​വും ആ​ഴ്ച​ക​ള്‍​നീ​ണ്ട മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​ണ് പോ​കാ​റു​ള്ള​ത്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ല്ലാ​തെ​യും ലൈ​സ​ന്‍​സ് പു​തു​ക്കാ​തെ​യം ക​ള​ര്‍ കോ​ഡ് ഇ​ല്ലാ​തെ​യും ജീ​വ​ന്‍ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ലൈ​ഫ് ബോ​യ, ജാ​ക്ക​റ്റ് ഇ​വ ഇ​ല്ലാ​തെ​യും ക​ട​ലി​ല്‍ പോ​കു​ന്ന യാ​ന​ങ്ങ​ള്‍​ക്കെ​തി​രേ കെ ​എം​എ​ഫ്ആ​ര്‍​എ ആ​ക്‌ട് പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗം അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

Tags : NattuVishasham DistrictNews

Recent News

Corehub Up