ഏനാത്ത് ചന്തയ്ക്കു സമീപമുള്ള വയലിലെ വെള്ളക്കെട്ടിൽ മാലിന്യം നിറഞ്ഞ നിലയിൽ.
അടൂർ: മഴ കനത്തതോടെ ഏനാത്ത് ചന്തയ്ക്ക് സമീപമുള്ള വയലിൽ വെള്ളവും മാലിന്യവും കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. ഏനാത്ത് ടൗണിലെ മാലിന്യ പ്രശ്നം പ്രതിദിനം കൂടിവരികയാണ്. പ്രധാനമായും മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രശ്നം.
ഒഴിഞ്ഞ ഇടങ്ങൾ നോക്കി തള്ളുന്ന മാലിന്യങ്ങൾ മഴക്കാലത്ത് സമീപ സ്ഥലങ്ങളിലേക്കും ഒഴുകുന്ന സ്ഥിതിയാണ്. ടൗണിൽ നിന്നുള്ള മാലിന്യങ്ങൾ വ്യാപകമായി ചന്തയ്ക്ക് സമീപമുള്ള വയലുകളുടെ വശങ്ങളിൽ തള്ളുന്നുണ്ട്.
മഴയായാൽ എല്ലാം കൂടി കുഴഞ്ഞ് വയലിൽ ഒഴുകി എത്തുകയാണ്. നിലവിൽ ചന്തയിൽ കാര്യമായ കച്ചവടങ്ങളൊന്നുമില്ല. എന്നാൽ മലിനജലം സമീപ ഇടങ്ങളിലേക്ക് ഒഴുകാൻ സാധ്യതയുണ്ട്. ടൗണിലെ മാലിന്യസംസ്കരണത്തിന് സമഗ്രമായ പദ്ധതി വേണമെന്നാണാവശ്യം.