x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​രി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ വ്യാ​പ​ക പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: September 29, 2026 10:51 PM IST | Updated: September 29, 2026 10:51 PM IST

ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

അ​ടൂ​ർ: ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​രി​ലെ വി​വി​ധ ക​ട​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ നാ​ലു മു​ത​ൽ പ​റ​ക്കോ​ട്, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ, പാ​ർ​ഥ​സാ​ര​ഥി ജം​ഗ്ഷ​ൻ, ബൈ​പാ​സ്, പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡ് ഭാ​ഗം, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പൊ​രി​പ്പു​ക​ട​ക​ളി​ൽ പ​ഴ​കി​യ എ​ണ്ണ പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ​യെ​ന്നാ​ണ് മൊ​ബൈ​ൽ ഫു​ഡ് സേ​ഫ്റ്റി ലാ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ച്ച​ത്. ത​ട്ടു​ക​ട​ക​ളി​ൽ പ​ല​ഹാ​രം പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി.

ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​ത്ത എ​ണ്ണ ക​ണ്ടെ​ത്തി​യാ​ൽ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കു​ക​യും വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. മൂ​ന്ന് സ്ക്വാ​ഡു​ക​ളാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​ത്ത​നം​തി​ട്ട ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ സു​ജി​ത്ത് പെ​രേ​ര​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫി​സ​ർ​മാ​രാ​യ ഹ​സീം, പ്ര​ശാ​ന്ത് കു​മാ​ർ, ഇ​ന്ദു​ബാ​ല, നി​ലീ​ന എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up