കാട്ടുപന്നി
കട്ടിപ്പാറ: ചമൽ ചുണ്ടൻകുഴിയിൽ വേലി തകർത്ത് കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കട്ടിപ്പാറ കാർഷിക വികസന സമിതി അംഗം ചുണ്ടൻകുഴി കണ്ടൻകുന്നുമ്മൽ മൂസ കോയയുടെ ചേമ്പ് കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കർഷകരുടെ കൃഷിയിടങ്ങളിലെ ഇടവിള കൃഷികളായ ചേന, ചേമ്പ്, വാഴ തുടങ്ങിയവ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്ന സാഹചര്യത്തിൽ ഇത് തടയാൻ വനംവകുപ്പ് അടിയന്തര
നടപടി സ്വീകരിക്കണമെന്ന് കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യനും പൊതുപ്രവർത്തകൻ കെ.പി. ചന്ദ്രനും ആവശ്യപ്പെട്ടു. കൃഷിനാശം സംഭവിച്ച കർഷകന് അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.