x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ ആ​ക്ര​മ​ണം: കൃ​ഷി നാ​ശം വ്യാ​പ​കം

വെബ് ഡെസ്ക്
Published: November 23, 2026 12:22 AM IST | Updated: November 23, 2026 12:22 AM IST

കാട്ടാന നശിപ്പിച്ച കൃഷികൾ

കോ​ട്ടൂ​ർ: അ​ഗ​സ്ത്യ​വ​ന​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. പോ​ത്തോ​ട്, പാ​റ്റാം​പാ​റ, പ​ട്ടാ​ണി​പ്പാ​റ, ചി​ല​ന്തി​ക്കാ​വ്, കു​ന്ന​ത്തേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു. ര​ണ്ടു കൊ​മ്പ​നാ​ന​ക​ളും കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടാ​ന​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തോ​ള​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​ന്ത​രം കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​ത്. വാ​ഴ​യും ക​പ്പ​യും മ​റ്റു കാ​ർ​ഷി​ക​വി​ള​ക​ളു​മാ​ണു കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി​ന​ശി​പ്പി​ക്കു​ന്ന​ത്. സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ചി​ല​ർ പ​ട​ക്കം പൊ​ട്ടി​ച്ചും ശ​ബ്ദ​മു​ണ്ടാ​ക്കി​യും ആ​ന​ക​ളെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

ഏ​തു നി​മി​ഷ​വും കാ​ട്ടാ​ന​ക​ൾ വീ‌​ടു​ക​ൾ ആ​ക്ര​മി​ക്കു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. വ​ന​ത്തി​നു​ള്ളി​ലെ സ്വാ​ഭാ​വി​ക ഭ​ക്ഷ​ണ​ല​ഭ്യ​ത​യി​ലെ കു​റ​വ്, ആ​വാ​സ​വ്യ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ, ജ​ല​സ്രോ​ത​സു​ക​ളു​ടെ കു​റ​വ്, വ​നാ​തി​ർ​ത്തി​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. കാ​ട്ടാ​ന​ക​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​പാ​ത​ക​ൾ ത​ട​സ​പ്പെ​ടു​ന്ന​തും മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കാ​ട്ടാ​ന​ശ​ല്യ​ത്തി​നു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് അ​ഗ​സ്ത്യ​വ​നം സെ​റ്റി​ൽ​മെ​ന്‍റി​ലെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. വ​നാ​തി​ർ​ത്തി​ക​ളി​ൽ ഫ​ല​പ്ര​ദ​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക, കാ​ട്ടാ​ന​ക​ളു​ടെ സ​ഞ്ചാ​രം നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക, രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക, നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം കാ​ല​താ​മ​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്.

Tags : Wild Elephant Attack Wild Elephant NattuVishesham DistrictNews

Recent News

Corehub Up