x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്‍​കൃ​ഷി​ക്കാ​യി ഒ​രു​ക്കി​യ ഞാ​റ്റ​ടി കാ​ട്ടാ​ന ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 15, 2026 01:19 AM IST | Updated: August 15, 2026 01:19 AM IST

കാ​ട്ടാ​ന ന​ശി​പ്പി​ച്ച ഞാ​റ്റ​ടി.

മാ​ന​ന്ത​വാ​ടി: എ​ട്ട് ഏ​ക്ക​ര്‍ സ്ഥ​ല​ത്തെ നെ​ല്‍​കൃ​ഷി​ക്കാ​യി ഒ​രു​ക്കി​യ ഞാ​റ്റ​ടി കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. തി​രു​നെ​ല്ലി​യി​ലെ പോ​ത്തു​മൂ​ല പെ​ട​ലാ​ടി​യി​ല്‍ കെ.​ടി. രാ​ധാ​കൃ​ഷ്ണ​ന്‍റെ പ​റി​ച്ചു ന​ടാ​ന്‍ പാ​ക​മാ​യ ഞാ​റ്റ​ടി​യാ​ണ് ച​വി​ട്ടി​യും തി​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ആ​ന ന​ശി​പ്പി​ച്ച​ത്.

15 ഏ​ക്ക​റോ​ളം വ​യ​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് പോ​ത്തു​മൂ​ല പെ​ട​ലാ​ടി പാ​ട​ശേ​ഖ​രം. മ​ഴ കി​ട്ടാ​ന്‍ വൈ​കി​യ​തി​നാ​ല്‍ ഇ​ത്ത​വ​ണ വൈ​കി​യാ​ണ് നെ​ല്‍​ക്കൃ​ഷി​ക്കു​ള്ളം ഒ​രു​ക്കം തു​ട​ങ്ങി​യ​ത്. സാ​ധാ​ര​ണ ജൂ​ലൈ 15 ഓ​ടെ നാ​ട്ടി​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​റു​ള്ള​താ​ണ്. ഒ​രു മാ​സം വൈ​കി​യാ​ണ് തി​രു​നെ​ല്ലി​യി​ല്‍ നാ​ട്ടി​പ്പ​ണി ന​ട​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ത്തി​ലും ആ​ന​യെ​ത്തു​മോ എ​ന്ന് പേ​ടി​ച്ചു ഉ​റ​ക്ക​മി​ല്ലാ​തെ കാ​വ​ല്‍​ഒ​രു​ക്കി ക​ഴി​യു​ക​യാ​ണ് ഇ​വി​ടു​ത്തെ ക​ര്‍​ഷ​ക​ര്‍.

ആ​ന ഞാ​റ്റ​ടി ന​ശി​പ്പി​ച്ച​തി​നാ​ല്‍ ഒ​രു​ക്കി​യ​മു​ഴു​വ​ന്‍ വ​യ​ലു​ക​ളി​ലും ന​ടാ​ന്‍ ഞാ​റ് തി​ക​യി​ല്ല. അ​ടു​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ബാ​ക്കി വ​രു​ന്ന ഞാ​റ് കി​ട്ടി​യാ​ല്‍ കൃ​ഷി ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up