പ്രതീകാത്മക ചിത്രം
തൊടുപുഴ: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് മനുഷ്യ-വന്യജീവി സംഘര്ഷം വര്ധിച്ചുവരുന്ന സാഹചര്യത്തില് കര്ഷക സംഘടനകളുടെ യോഗം വനംമന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില് തിരുവനന്തപുരത്തു ചേരും.
15നു രാവിലെ 11.30നാണ് യോഗം. വിവിധ ജില്ലകളില്നിന്നുള്ള 25 കര്ഷക സംഘടനാ പ്രതിനിധികള് യോഗത്തില് പങ്കെടുക്കും.
വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനുകുന്ന കാര്യങ്ങള് യോഗത്തില് ചര്ച്ചചെയ്യും. കാട്ടാന ഉള്പ്പടെയുള്ള വന്യജീവികളുടെ ആക്രമണത്തില് സമീപനാളില് തൊഴിലാളികളടക്കമുള്ളവരുടെ ജീവന് നഷ്ടമായിരുന്നു. ഇതില് ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Wildlife attack