x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ ജീ​വിശ​ല്യം : പ്ര​ത്യേ​ക കൃ​ഷി​യും സ​ബ്സി​ഡി പ​ദ്ധ​തി​യും വേ​ണമെന്ന് മ​ല​യോ​ര ജ​ന​ജാ​ഗ്ര​താ സ​മി​തി


Published: June 11, 2026 05:50 AM IST | Updated: June 11, 2026 05:50 AM IST

ക​രു​വാ​ര​കു​ണ്ട്: മ​വ​ന്യ​ജീ​വി ആക്രമണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള കൃ​ഷി​ഭൂ​മി​ക​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഇ​ട​വി​ള​ക​ൾ​ക്ക് പ​ക​രം മ​ഞ്ഞ​ൾ, കൂ​വ, കൊ​ടു​വേ​ലി തു​ട​ങ്ങി​യ വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ന്ന​തി​ന് സ​ർ​ക്കാ​ർ പ്ര​ത്യേ​ക സ​ബ്സി​ഡി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ല​യോ​ര ജ​ന​ജാ​ഗ്ര​താ സ​മി​തി.
വ​നംവ​കു​പ്പ് മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ലാ​ണ് സ​മി​തി ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്.

വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കൈ​ത​ച്ച​ക്ക, വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​ൽ ഇ​തിനു പ​ക​രം വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്താ​ൻ സാ​ധ്യ​ത കു​റ​വു​ള്ള വി​ള​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
വ​നാ​തി​ർ​ത്തി​യി​ലു​ള്ള സ​ർ​ക്കാ​ർ ഭൂ​മി​ക​ൾ പാ​ട്ട​ത്തി​ന് ന​ൽ​കി, അ​ടി​ക്കാ​ട് വെ​ട്ടി മ​ഞ്ഞ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​ത് വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ത​ട​യാ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​പി. ഇ​സ്മാ​യി​ൽ, അ​യ്യൂ​ബ് മേ​ലേ​ട​ത്ത്, മാ​നു​വ​ൽ​കു​ട്ടി മ​ണി​മ​ല എ​ന്നി​വ​ർ മ​ന്ത്രി, ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up