തൊടുപുഴ: ജില്ല അഭിമുഖീകരിക്കുന്ന ഭൂപ്രശ്നങ്ങള് ഉള്പ്പെടെയുള്ള വിഷയങ്ങള് സര്ക്കാരിന്റെ ശ്രദ്ധയില് കൊണ്ടുവരാന് പ്രതിജ്ഞാ ബദ്ധമാണെന്ന് മന്ത്രി മോന്സ് ജോസഫ് പറഞ്ഞു.
ജില്ലയുടെ സമഗ്ര വികസനത്തിന് നേതൃപരമായ പങ്കുവഹിക്കുമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ് ജോസഫ് വ്യക്തമാക്കി. കേരള കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് തൊടുപുഴയില് നല്കിയ സ്വീകരണ യോഗത്തില് പ്രസംഗിക്കുകയായിരുന്നു ഇരുവരും. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്, ആന്റണി ആലഞ്ചേരി, എം.ജെ. കുര്യന്, വര്ഗീസ് വെട്ടിയാങ്കല്, എം. മോനിച്ചന്, ഷൈനി സജി, ബെന്നി പുതുപ്പാടി, ബ്ലെയിസ് ജി. വാഴയില്, ജോയി കൊച്ചുകരോട്ട് തുടങ്ങിയവര് പ്രസംഗിച്ചു.
Tags : Nattuvishesham District News public affairs