x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​വൂ​ര്‍-മ​യ്യ​നാ​ട് കാ​യ​ല്‍​ പാ​ലം യാഥാർഥ്യമാകുമോ..‍?


Published: June 27, 2026 06:37 AM IST | Updated: June 27, 2026 06:37 AM IST

റെ​യി​ല്‍​വേ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി നി​ര്‍​ദി​ഷ്‌ട പ​ര​വൂ​ര്‍ - മ​യ്യ​നാ​ട് കാ​യ​ല്‍​ പാ​ലം ക​ട​ന്നു​പോ​കു​ന്ന കാ​യ​ല്‍ പ്ര​ദേ​ശം.

പ​ര​വൂ​ര്‍: ജ​ന​ങ്ങ​ളു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​മാ​യ പ​ര​വൂ​ര്‍ ന​ഗ​ര​ത്തെ​യും മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കാ​യ​ല്‍​ പാ​ലം ഇ​ത്ത​വ​ണ​യെ​ങ്കി​ലും അ​ക്ക​രെ ഇ​ക്ക​രെ എ​ത്തു​മോ​യെ​ന്നു ചോ​ദി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍. ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യ​തി​നാ​ല്‍ കാ​യ​ല്‍​പ്പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന കാ​യ​ല്‍​ പാ​ലം പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ കാ​ണു​ന്ന​ത്. പ​ര​വൂ​രി​ല്‍ നി​ന്ന് മാ​മൂ​ട്ടി​ല്‍ റെ​യി​ല്‍​പ്പാ​ലം ക​ട​ന്ന് മൂ​ന്നു മി​നി​റ്റു​കൊ​ണ്ടാ​ണ് തീ​വ​ണ്ടി​ക​ള്‍ മ​യ്യ​നാ​ട്ട് എ​ത്തു​ന്ന​ത്. റെ​യി​ല്‍​പ്പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യാ​ണ് കാ​യ​ല്‍​പ്പാ​ല​ത്തി​ന്‍റെ​യും രൂ​പ​രേ​ഖ.

പി.​കെ.​കെ. ബാ​വ ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​യും പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി​യു​മാ​യി​രി​ക്കു​മ്പോ​ഴാ​ണ് പ​ര​വൂ​ര്‍ കാ​യ​ലി​നു കു​റു​കെ ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. ബ​ജ​റ്റി​ല്‍ പ്രാ​രം​ഭ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ തു​ക​യും വ​ക​യി​രു​ത്തി. പ​ഠ​ന​വും പ്രാ​രം​ഭ ന​ട​പ​ടി​ക​ളും ക​ഴി​ഞ്ഞെ​ങ്കി​ലും മ​ന്ത്രി​സ​ഭ മാ​റി​യ​തോ​ടെ തു​ട​ര്‍​പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു. ഏ​റെ​ക്കാ​ല​മാ​യി പ​ദ്ധ​തി മു​ട​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു.

പ​ര​വൂ​ര്‍ ന​ഗ​ര​ത്തി​ന്‍റെയും മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെയും കൊ​ല്ല​ത്തി​ന്‍റെയും വി​ക​സ​ന​ത്തി​ന് ഗ​തി​വേ​ഗം ന​ല്‍​കു​ന്ന പാ​ല​ത്തി​ന്‍റെ ഫ​യ​ലു​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം മു​ങ്ങി​ക്കി​ട​ന്ന​ത്. അ​ടി​ക്ക​ടി ത​ക​രു​ന്ന തീ​ര​ദേ​ശ റോ​ഡി​ന് ബ​ദ​ലാ​യി സു​ര​ക്ഷി​ത​മാ​യ ഒ​രു പാ​ത​യാ​കും പാ​ല​ത്തി​ലൂ​ടെ ല​ഭി​ക്കു​ക. ടൂ​റി​സം രം​ഗ​ത്തും പാ​ലം വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് വ​ഴി​തു​റ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ക​ട​ലും കാ​യ​ലും ആ​സ്വ​ദി​ച്ചു​ള്ള തീ​ര​ദേ​ശ​യാ​ത്ര​യ്ക്കും പാ​ലം വ​ഴി​യൊ​രു​ക്കും. കൊ​ട്ടി​യ​ത്ത് എ​ത്തു​ന്ന​വ​ര്‍​ക്ക് പു​ല്ലി​ച്ചി​റ വ​ഴി പ​ര​വൂ​ര്‍ ക​ട​ന്ന് വ​ര്‍​ക്ക​ല​യി​ലും മ​റ്റു തീ​ര​ദേ​ശ​മേ​ഖ​ല​യി​ലും എ​ത്തി​ച്ചേ​രാ​ന്‍ പാ​ലം ഉ​പ​ക​രി​ക്കും. ദൂ​ര​വും സ​മ​യ​വും ലാ​ഭി​ക്കാം.

പ​ര​വൂ​ര്‍-​മ​യ്യ​നാ​ട് കാ​യ​ല്‍​ പാ​ലം നി​ര്‍​മി​ച്ചാ​ല്‍ വ​ര്‍​ക്ക​ല-​മു​ക്കം-​കൊ​ല്ലം ബീ​ച്ചു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​യും ഇ​തു മാ​റും. പ​ര​വൂ​ര്‍ കു​റു​മ​ണ്ട​ല്‍ ധ​ര്‍​മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡും പു​ല്ലി​ച്ചി​റ - കാ​ക്കോ​ട്ടു​മൂ​ല റോ​ഡും അ​വ​സാ​നി​ക്കു​ന്ന​ത് കാ​യ​ലി​ന്റെ ഇ​രു​ക​ര​ക​ളി​ലു​മാ​ണ്. അ​നു​ബ​ന്ധ പാ​ത​ക​ള്‍ നി​ല​വി​ലു​ള്ള​തി​നാ​ല്‍ വ​ലിയ ചെ​ല​വ് ഒ​ഴി​വാ​കു​മെ​ന്ന് മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം വി​പി​ന്‍ ജോ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up