x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റ്: പെ​രു​വ​ന്താ​നം ടി​ആ​ർ ആ​ൻ​ഡ് ടി ​ എ​സ്റ്റേ​റ്റി​ൽ വ്യാ​പ​ക നാ​ശം


Published: May 14, 2026 05:24 AM IST | Updated: May 14, 2026 05:24 AM IST

മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌: ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​ഞ്ഞ​ടി​ച്ച കാ​റ്റി​ൽ പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ ടി​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ റ​ബ​റും വ​ൻ മ​ര​ങ്ങ​ളും ക​ട​പു​ഴ​കി വീ​ണു. എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ല​യ​ങ്ങ​ൾ​ക്കു മു​ക​ളി​ലും മ​രം വീ​ണു.

എ​സ്റ്റേ​റ്റി​ലെ ഇ​ഡി​കെ, ആ​ന​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ലെ ല​യ​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്ക് വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. അ​പ​ക​ട​സ​മ​യ​ത്ത് ല​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. നാ​ലോ​ളം ല​യ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി കാ​റ്റി​ൽ ത​ക​ർ​ന്നു. നി​ര​വ​ധി ല​യ​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ളും ഓ​ടു​ക​ളും കാ​റ്റി​ൽ പ​റ​ന്നു​പോ​യി.

ഇ​ഡി​കെ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ക്ക് മു​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് അ​ങ്ക​ണ​വാ​ടി ത​ക​ർ​ന്നു. മ​രം വീ​ഴു​മ്പോ​ൾ ഇ​വി​ടെ കു​ട്ടി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​പ​ക​ട​ഭീ​ഷ​ണിയായി വ​ൻ മ​ര​ങ്ങ​ൾ

ടി​ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ല​യ​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ര​വ​ധി വ​ൻ മ​ര​ങ്ങ​ളാ​ണ് നി​ൽ​ക്കു​ന്ന​ത്. എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​നോ​ട് ഇ​ത് വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് പ​ല​ത​വ​ണ തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മാ​നേ​ജ്മെ​ന്‍റ് ഇ​തി​ന് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

പ​ഞ്ചാ​യ​ത്തി​ലും വി​ല്ലേ​ജി​ലും ത​ങ്ങ​ളു​ടെ ദു​ര​വ​സ്ഥ തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി​യാ​യി അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​നോ​ട് അ​ധി​കാ​രി​ക​ൾ നി​ർ​ദേ​ശം ന​ൽ​കു​മെ​ങ്കി​ലും മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​മാറ്റാൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ.

Tags : nattu vishesham Extensive damage Peruvanthanam

Recent News

Corehub Up