x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റ്, മ​ഴ, മി​ന്ന​ല്‍: നാ​ദാ​പു​രം മേ​ഖ​ല​യി​ല്‍ വ്യാ​പ​കനാ​ശം


Published: May 19, 2026 07:33 AM IST | Updated: May 19, 2026 07:33 AM IST

നാ​ദാ​പു​രം: തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും നാ​ദാ​പു​രം മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശം. ക​ല്ലാ​ച്ചി, പു​റ​മേ​രി, തൂ​ണേ​രി ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലും നാ​ശം വി​ത​ച്ചു. വ​ള​യം നി​ര​വു​മ്മ​ലി​ല്‍ മി​ന്ന​ലേ​റ്റ് പ​ശു​ക്കി​ടാ​വ് ച​ത്തു. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ ക​ല്ലാ​ച്ചി മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ മീ​ത്ത​ലെ നെ​ല്ലി​യു​ള്ള​തി​ല്‍ ഭാ​സ്‌​ക​ര​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്ന ഏ​ഴ് മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ 50 മീ​റ്റ​റോ​ളം ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്ന​ത്.

സ​മീ​പ​ത്തെ വീ​ടി​ന്‍റെ ഭി​ത്തി​യി​ലാ​ണ് ക​ല്ലും മ​ണ്ണും പ​തി​ച്ച​ത്. നി​ര​വു​മി​ലെ ക​ള​മു​ള്ള പ​റ​മ്പ​ത്ത് വീ​ട്ടി​ലെ കി​ടാ​വ് ആ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ് ച​ത്ത​ത്. നാ​ണു​വി​ന്‍റെ വീ​ടി​നും ക​ന​ത്ത നാ​ശം ഉ​ണ്ടാ​യി. വീ​ട്ടു​പ​റ​മ്പി​ലെ തെ​ങ്ങ് തീ ​പി​ടി​ച്ച് ക​ത്തി ന​ശി​ച്ചു. പു​റ​മേ​രി​യി​ല്‍ ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ല്‍ മ​ണ​ക്കു​ള​ങ്ങ​ര കു​നി ബാ​ല​ന്‍റെ വീ​ടി​ന്‍റെ ചു​മ​രി​ന് വി​ള്ള​ല്‍ സം​ഭ​വി​ച്ചു. ടൈ​ലു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചു. വ​യ​റിം​ഗ് ക​ത്തി ന​ശി​ച്ചു. ഇ​ടി​മി​ന്ന​ലി​ല്‍ തൂ​ണേ​രി​യി​ലെ പു​ത്ത​ന്‍​പു​ര​യി​ല്‍ അ​ര​വി​ന്ദ​ന്‍റെ വീ​ടി​ന്‍റെ ചു​മ​രി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

പു​റ​മേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡ് ചാ​ലി​ല്‍ മു​ക്ക് ഭാ​ഗ​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്.

ചാ​ലി​ല്‍ മു​ക്ക് സ്വ​ദേ​ശി പു​തു​ക്കു​ടി ത​യ്യി​ല്‍ റ​ഫീ​ക്കി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് വീ​ടി​ന്‍റെ സ​ണ്‍​ഷെ​യ്ഡി​നും മു​ക​ളി​ല്‍ പാ​കി​യി​രു​ന്ന ഷീ​റ്റു​ക​ള്‍​ക്കും, ടോ​യ്‌​ല​റ്റി​നും ക​ന​ത്ത നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. താ​ഴെ ചാ​ലി​ല്‍ അ​മ്മ​ദ് മു​സ്ലി​യാ​രു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ണ്ടാ​യി​രു​ന്ന തെ​ങ്ങും ശ​ക്ത​മാ​യ കാ​റ്റി​ല്‍ നി​ലം​പൊ​ത്തി. ഒ​തി​യോ​ത്ത് ഹ​മീ​ദ് ഹാ​ജി​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ മ​രം ഒ​ടി​ഞ്ഞ് തൊ​ട്ട​ടു​ത്തു​ള്ള വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണു. വൈ​ദ്യു​തി ക​മ്പി​ക​ള്‍ പൊ​ട്ടാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

Tags : nattu vishesham Extensive damage Nadapuram area

Recent News

Corehub Up