x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റാ​ടി​ക്ക​ട​വി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: December 17, 2025 11:27 PM IST | Updated: December 17, 2025 11:27 PM IST

എ​ട​ക്ക​ര: എ​ട​ക്ക​ര കാ​റ്റാ​ടി​ക്ക​ട​വി​ൽ യു​വ​തി​യെ നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ത്തേ​ടം ചാ​മ​പ്പ​റ​ന്പ് ന​ഗ​റി​ലെ പു​ളി​ക്ക​ൽ നീ​ലി (45) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

കാ​റ്റാ​ടി​ക്ക​ട​വ് പാ​ല​ത്തി​ന് താ​ഴെ​യാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. എ​ട​ക്ക​ര ടൗ​ണി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​ണ് നീ​ലി. ഇ​വ​ർ പ​ല​പ്പോ​ഴും കാ​റ്റാ​ടി പാ​ല​ത്തി​ന് ചു​വ​ട്ടി​ലാ​ണ് അ​ന്തി​യു​റ​ങ്ങാ​റു​ള്ള​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യും സു​ഹൃ​ത്താ​യ മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു​വെ​ന്നും ഇ​തി​നി​ടെ​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് പോ​ലീ​സി​ന് വി​വ​രം ന​ൽ​കി​യ ബി​ജു എ​ന്ന​യാ​ൾ അ​റി​യി​ച്ച​ത്.

എ​ട​ക്ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. ക​മ​റു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും മ​ല​പ്പു​റ​ത്ത് നി​ന്നു​ള്ള മൊ​ബൈ​ൽ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. ബാ​ബു, അ​നി​ത, അ​നീ​ഷ്, സു​നി​ത, സു​നീ​ഷ് എ​ന്നി​വ​രാ​ണ് നീ​ലി​യു​ടെ മ​ക്ക​ൾ.

Tags : Woman found dead Katadikkadav edakara

Recent News

Corehub Up