x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​പ്പി​ട്ട ശേ​ഷം ന​ന്നാ​ക്കി​യി​ല്ല, റോ​ഡ് വ​ശ​ത്ത് ആ​ളെ വീ​ഴ്ത്തും കു​ഴി​ക​ൾ


Published: June 26, 2026 03:22 AM IST | Updated: June 26, 2026 03:22 AM IST

അ​ടൂ​ർ: പൈ​പ്പി​ട്ട ശേ​ഷം റോ​ഡ് പ​ഴ​യ​തു​പോ​ലെ ന​ന്നാ​ക്കാ​ത്ത​തു കാ​ര​ണം അ​പ​ക​ട​ക്കു​ഴി​ക​ൾ. ഏ​നാ​ത്ത് - ഏ​ഴം​കു​ളം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​ണ് ആ​ളെ വീ​ഴ്ത്തും കു​ഴി​ക​ൾ. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പ​ണി​ക​ൾ​ക്കു ശേ​ഷം മ​ണ്ണും മെ​റ്റ​ലു​മി​ട്ട് കു​റെ ഉ​റ​പ്പി​ച്ചു പോ​യ​താ​ണ്.

പ​ക്ഷേ ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വീ​ണ്ടും ന​ട​ത്തി​യ പൈ​പ്പി​ന്‍റെ പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ കു​ഴി​ക​ളാ​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന് ഉ​പ​റോ​ഡു​ക​ളി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്താ​ണ് അ​പ​ക​ട​ക്കു​ഴി​ക​ൾ കൂ​ടു​ത​ലും ഉ​ള്ള​ത്. ത​ട്ടാ​രു​പ​ടി ജം​ഗ്ഷ​നി​ൽ​നി​ന്നു കി​ഴ​ക്കു​പു​റ​ത്തേ​ക്ക് തി​രി​യു​ന്ന ര​ണ്ട് ഉ​പ​റോ​ഡു​ക​ളി​ലും അ​പ​ക​ട​ക്കു​ഴി​ക​ൾ ഉ​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് ഈ ​കു​ഴി​ക​ൾ കാ​ര​ണം കൂ​ടു​ത​ൽ ക​ഷ്ട​പ്പെ​ടു​ന്ന​ത്.

പൈ​പ്പ് പ​ണി​ക്കു​ശേ​ഷം റോ​ഡ് വ​ശ​ങ്ങ​ൾ പ​ഴ​യ​തു​പോ​ലെ ന​ന്നാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​പ​ക​ട​ക​ര​മാ​യി​കി​ട​ക്കു​ന്ന കു​ഴി​ക​ളെ​ങ്കി​ലും പെ​ട്ടെ​ന്ന് അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up