x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശ​ര​ണ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും സാ​ന്ത്വ​ന​മേ​കാ​ൻ സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധം: മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത


Published: June 26, 2026 03:18 AM IST | Updated: June 26, 2026 03:18 AM IST

മാ​ർ​ത്തോ​മ്മാ സ​ഭ നി​ര​ണം - മാ​രാ​മ​ൺ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​ഗ്ര​ഹ​തീ​രം - പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ​യും വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ​യും കൂ​ദാ​ശ​യോ

നി​ര​ണം: സാ​ന്ത്വ​ന പ​രി​ച​ര​ണം സ​ഭ​യു​ടെ അ​ടി​സ്ഥാ​ന ധ​ർ​മ​മാ​ണെ​ന്ന് ഡോ. ​തി യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത. മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം - മാ​രാ​മ​ൺ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​ണ​ത്ത് സ്ഥാ​പി​ച്ച അ​നു​ഗ്ര​ഹ​തീ​രം പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ​യും വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ​യും കൂ​ദാ​ശ ശു​ശ്രൂ​ഷ​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ശ​ര​ണ​രെ​യും ആ​കു​ല​ത​ക​ളി​ലും ഏ​കാ​ന്ത​ത​യി​ലും ക​ഴി​യു​ന്ന വ​യോ​ജ​ന​ങ്ങ​ളെ​യും ക​രു​തേ​ണ്ട​തു​ണ്ടെ​ന്നും ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട​ലും വേ​ദ​ന​യും അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​ന​വും പ്ര​ത്യാ​ശ​യും പ​ക​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്നും മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

വി​കാ​രി ജ​ന​റാ​ൾ റ​വ. തോ​മ​സ് കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി ടി. ​മാ​മ്മ​ൻ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് മാ​ത്യു പു​ന്ന​വേ​ലി, ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ അ​നീ​ഷ് കു​ന്ന​പ്പു​ഴ, നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഈ​പ്പ​ൻ, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ, സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ റ​വ. കെ.​എം. ജോ​ൺ​സ​ൺ, റ​വ. മാ​ത്യൂ​സ് എ. ​മാ​ത്യു, റ​വ. ജോ​ൺ​സ​ൺ ഫി​ലി​പ്പ്, റ​വ. പ്ര​കാ​ശ് ഏ​ബ്ര​ഹാം, നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ന്നി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​രെ​യും സെ​ൻ​ട്ര​ൽ ഹോം ​കെ​യ​ർ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up