അടൂർ: ഓട നവീകരണത്തിനായി ഏനാത്ത് ടൗണിൽ കുഴിയെടുത്ത ഭാഗത്തെ വൈദ്യുത തൂൺ അപകടാവസ്ഥയിൽ. തേക്കിൻമൂടിനു സമീപമുള്ള വൈദ്യുത തൂണാണ് അപകടാവസ്ഥയിലായത്. തൂണ് ചരിഞ്ഞു തുടങ്ങിയതോടെ സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ തൂണിൽ പിടിച്ചുകെട്ടിയിരിക്കുകയാണ്. കുഴിയെടുത്തതിനു പിന്നാലെ തൂണിനടിഭാഗത്തെ മണ്ണ് ഒലിച്ചുപോയതോടെയാണ് അപകടാവസ്ഥയായത്.
ടൗണിൽ ഓടനവീകരണവുമായി ബന്ധപ്പെട്ട് തടസമായി നിൽക്കുന്ന വൈദ്യുത തൂണുകൾ മാറ്റുന്ന നടപടികൾ വൈകിയിരുന്നു. ടൗൺ റോഡ് നവീകരണത്തിന്റെ ഭാഗമായി ഓട നിർമിച്ച് റോഡ് വികസിപ്പിച്ചപ്പോൾ വൈദ്യുത തൂണുകളിൽ പലതും റോഡിലായിട്ടുണ്ട്. ഓട നിർമാണം പൂർത്തിയാക്കുന്നതിന് വൈദ്യുത തൂണുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.