x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആത്മവിശ്വാസത്തോടെ റോഡിലിറങ്ങാൻ പ​രി​ശീ​ല​നം തേടി വനിതാ ബൈക്ക് റൈഡർമാർ

വെബ് ഡെസ്ക്
Published: September 20, 2026 02:40 AM IST | Updated: September 20, 2026 02:40 AM IST

കൊ​ച്ചി​യി​ല്‍ ന​ട​ന്ന ആ​ര്‍​ബി ഫോ​ര്‍ വി​മെ​ന്‍ ബൈ​ക്ക് റൈ​ഡിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ നി​ന്ന്

കൊ​ച്ചി : ബൈ​ക്ക് റെ​ന്‍റ​ല്‍ പ്ലാ​റ്റ്‌​ഫോ​മാ​യ റോ​യ​ല്‍ ബ്ര​ദേ​ഴ്‌​സും, യ​മ​ഹ മോ​ട്ടോ​ര്‍- ജ​പ്പാ​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ എം​ബി​എ​സ്‌​ഐ​യും (മോ​ട്ടോ ബി​സി​ന​സ് സ​ര്‍​വീ​സ് ഇ​ന്ത്യ) ചേ​ര്‍​ന്ന് സ്ത്രീ​ക​ള്‍​ക്കാ​യി ആ​ര്‍​ബി ഫോ​ര്‍ വി​മെ​ന്‍ ബൈ​ക്ക് റൈ​ഡിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍, ന​ഗ​ര​ത്തി​ലെ ദൈ​നം​ദി​ന യാ​ത്ര​ക​ള്‍​ക്കാ​യി ഓ​ട്ടോ​മാ​റ്റി​ക്, ഗി​യ​ര്‍​ലെ​സ് സ്‌​കൂ​ട്ട​റു​ക​ള്‍ സു​ഗ​മ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വും ഗി​യ​ര്‍ മോ​ട്ടോ​ര്‍​സൈ​ക്കി​ളു​ക​ള്‍ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഓ​ടി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ല്‍​കി.

പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 150 വ​നി​ത​ക​ള്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പ​രി​ശീ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​നം കു​റ​ഞ്ഞ വേ​ഗ​ത​യി​ല്‍ ബാ​ല​ന്‍​സ് ചെ​യ്ത് ഓ​ടി​ക്കു​ക, ത്രോ​ട്ടി​ല്‍ നി​യ​ന്ത്രി​ക്കു​ക, അ​ടി​യ​ന്ത​ര​മാ​യി ബ്രേ​ക്ക് ചെ​യ്യു​ക, സു​ര​ക്ഷി​ത​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന രീ​തി​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​തെ​ന്ന് റോ​യ​ല്‍ ബ്ര​ദേ​ഴ്‌​സി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ അ​ഭി​ഷേ​ക് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up